Latest NewsNewsIndiaBollywoodEntertainment

ഓം ചിഹ്നത്തില്‍ ചവിട്ടി നടന്‍: പ്രിയദര്‍ശന്‍ സിനിമയിലെ രംഗം വിവാദത്തിൽ

ക്രിസ്ത്യന്‍ മതവിശ്വാസിയായ നായക കഥാപാത്രം ഓമില്‍ കാല്‍ വയ്ക്കുന്നു

മലയാളത്തിലെ പ്രിയ സംവിധായകൻ പ്രിയദര്‍ശന്‍ ഒരുക്കിയ ബോളിവുഡ് ചിത്രമായ കമാല്‍ ധമാല്‍ മാലമാലിലെ ഒരു രംഗം വിവാദത്തിൽ. 2012ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നടന്‍ ശ്രേയസ് തല്‍പാഡെ ഒരു വാഹനത്തെ കാല്‍ ഉയര്‍ത്തി വച്ച് തടയുന്ന രംഗമുണ്ട്. വാഹനത്തില്‍ പതിച്ചിരുന്ന ഓം ചിഹ്നത്തിലാണ് നടന്‍ കാല് വച്ചത്. ഇതാണ് 11 വര്‍ഷത്തിന് ശേഷം വിവാദത്തിലായിരിക്കുന്നത്.

read also: മാസവാടക 85,000 രൂപ: മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതി അനുവദിച്ചു

ക്രിസ്ത്യന്‍ മതവിശ്വാസിയായ നായക കഥാപാത്രം ഓമില്‍ കാല്‍ വയ്ക്കുന്നു. ഇത് മതത്തോടുള്ള അനാദരവ് ആണെന്നാണ് വിമർശനം.

‘ക്രിസ്ത്യന്‍ ഓമില്‍ കാല്‍ വയ്ക്കുന്നു. മറ്റേതെങ്കിലും മതത്തോടുള്ള ഇത്തരത്തിലുള്ള അനാദരവ് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?’ എന്നാണ് ഈ സീനിനെ കുറിച്ച് ട്വിറ്ററില്‍ ഒരാൾ കുറിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട ശ്രേയസ് തല്‍പാഡെ ഈ രംഗത്തെക്കുറിച്ച് ഖേദം പ്രകടിപ്പിച്ചു. ‘ഞാന്‍ അത് കാണുകയും സംവിധായകന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്യണമായിരുന്നു‘- നടന്‍ ശ്രേയസ് തല്‍പാഡെ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button