Latest NewsNewsIndiaBusiness

ആധാർ സേവനങ്ങൾ എളുപ്പമാക്കാൻ ഇനി ‘ആധാർ മിത്ര’, പുതിയ ചാറ്റ്ബോട്ടിനെ കുറിച്ച് കൂടുതൽ അറിയൂ

ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ മാത്രമാണ് ആധാർ മിത്രയുടെ സേവനം ലഭ്യമായിട്ടുള്ളത്

രാജ്യത്തെ പൗരന്മാർക്ക് ആധാർ സേവനങ്ങൾ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായി പുതിയ ചാറ്റ്ബോട്ടിന് രൂപം നൽകി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അടിസ്ഥാനമാക്കിയുള്ള ‘ആധാർ മിത്ര’ ചാറ്റ്ബോട്ടിനാണ് കേന്ദ്രം രൂപം നൽകിയിരിക്കുന്നത്. എഐക്ക് പുറമേ, മെഷീൻ ലേർണിംഗ് ടെക്നോളജിയും സമന്വയിപ്പിച്ചാണ് ചാറ്റ്ബോട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതോടെ, ആധാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സംശയങ്ങളും ഉടനടി പരിഹരിക്കാൻ സാധിക്കും.

യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരം ആധാർ മിത്ര ചാറ്റ്ബോട്ടിന്റെ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കുന്നതാണ്. ആധാർ സെന്റർ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ, എൻറോൾമെന്റ്/ അപ്ഡേറ്റ് സ്റ്റാറ്റസ് വെരിഫിക്കേഷൻ, പിവിസി കാർഡ് ഓർഡർ സ്റ്റാറ്റസ് പരിശോധന, പരാതി ഫയൽ ചെയ്യൽ, പരാതി സ്റ്റാറ്റസ് ചെക്കിംഗ്, എൻറോൾമെന്റ് സെന്റർ ലൊക്കേഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള എല്ലാ സംശയങ്ങളും ആധാർ മിത്ര പരിഹരിച്ച് തരുന്നതാണ്. നിലവിൽ, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ മാത്രമാണ് ആധാർ മിത്രയുടെ സേവനം ലഭ്യമായിട്ടുള്ളത്.

Also Read: ഓം ചിഹ്നത്തില്‍ ചവിട്ടി നടന്‍: പ്രിയദര്‍ശന്‍ സിനിമയിലെ രംഗം വിവാദത്തിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button