Latest NewsNewsBusiness

ഐഡിഎഫ്സി: നിക്ഷേപകർക്കായി ഏറ്റവും പുതിയ ഇൻഡക്സ് ഫണ്ട് അവതരിപ്പിച്ചു

ദീർഘകാല നിക്ഷേപകർക്ക് ഏറ്റവും അനുയോജ്യമായതും ചെലവ് കുറഞ്ഞതുമായ നിക്ഷേപ പദ്ധതി കൂടിയാണ് ഇവ

രാജ്യത്തെ പ്രമുഖ അസറ്റ് മാനേജ്മെന്റ് കമ്പനിയായ ഐഡിഎഫ്സി മ്യൂച്വൽ ഫണ്ട് ഏറ്റവും പുതിയ ഇൻഡക്സ് ഫണ്ട് അവതരിപ്പിച്ചു. നിശ്ചിത കാലാവധിയുള്ള ദീർഘകാല ഇൻഡക്സ് ഫണ്ടിനാണ് ഇത്തവണ കമ്പനി രൂപം നൽകിയിരിക്കുന്നത്. ഐഡിഎഫ്സി ക്രിസിൽ ഐബിഎക്സ് ഗിൽറ്റ് ഇൻഡക്സ്- ഏപ്രിൽ 2032 എന്ന പേര് നൽകിയിരിക്കുന്ന ഈ ഫണ്ടിൽ ഇന്ന് മുതൽ നിക്ഷേപങ്ങൾ നടത്താവുന്നതാണ്. ഉയർന്ന വരുമാന സാധ്യതയുള്ള നിക്ഷേപമെന്ന പ്രത്യേകതയും ഇവയ്ക്ക് ഉണ്ട്.

ലൈസൻസ് ഉള്ള മ്യൂച്വൽ ഫണ്ട് വിതരണക്കാരിൽ നിന്നോ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ മുഖാന്തരമോ നിക്ഷേപങ്ങൾ നടത്താവുന്നതാണ്. കൂടാതെ, ഐഡിഎഫ്സി മ്യൂച്വൽ ഫണ്ട് വെബ്സൈറ്റിലും ലഭ്യമാണെന്ന് അറിയിച്ചിട്ടുണ്ട്. ദീർഘകാല നിക്ഷേപകർക്ക് ഏറ്റവും അനുയോജ്യമായതും ചെലവ് കുറഞ്ഞതുമായ നിക്ഷേപ പദ്ധതി കൂടിയാണ് ഇവ. അതേസമയം, മറ്റ് നിക്ഷേപങ്ങളെ അപേക്ഷിച്ച് ടാർജറ്റ് മെച്യൂരിറ്റി ഇൻഡക്സ് ഫണ്ടുകൾ നിക്ഷേപകർക്ക് ഉയർന്ന ആദായവും വാഗ്ദാനം ചെയ്യുന്നുണ്ട്.

Also Read: ശിവന്റെ തൃക്കണ്ണിനു പിന്നിലെ ഐതീഹ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button