Latest NewsNewsBusiness

സെക്വേർഡ് റിഡീമബിൾ നോൺ കൺവെർട്ടബിൾ ഡിബഞ്ചറുകളുമായി കെൽഎം ആക്സിവ ഫിൻവെസ്റ്റ്, കൂടുതൽ വിവരങ്ങൾ അറിയാം

ഫെബ്രുവരി 20 മുതൽ ആരംഭിക്കുന്ന എൻസിഡി ഇഷ്യൂ മാർച്ച് 3 അവസാനിക്കുന്നതാണ്

സെക്വേർഡ് റിഡീമബിൾ നോൺ കൺവെർട്ടബിൾ ഡിബഞ്ചറുകളുടെ എട്ടാമത് പബ്ലിക് ഇഷ്യൂ പ്രഖ്യാപിച്ച് കെൽഎം ആക്സിവ ഫിൻവെസ്റ്റ്. ആയിരം രൂപ മുഖവിലയുള്ള ഡിബഞ്ചറുകളുടെ പബ്ലിക് ഇഷ്യൂ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. 25 കോടി വരെ അധിക സബ്സ്ക്രിപ്ഷൻ ഉള്ള ഓപ്ഷനിലൂടെ പരമാവധി 250 കോടി രൂപ വരെയാണ് സമാഹരിക്കാൻ പദ്ധതിയിടുന്നത്.

ഫെബ്രുവരി 20 മുതൽ ആരംഭിക്കുന്ന എൻസിഡി ഇഷ്യൂ മാർച്ച് 3 അവസാനിക്കുന്നതാണ്. വ്യക്തിഗത നിക്ഷേപകർക്കായി തിരഞ്ഞെടുക്കാൻ സാധിക്കുന്ന തരത്തിലുള്ള പത്ത് വ്യത്യസ്ഥ ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 400 ദിവസം മുതൽ 82 മാസം വരെയുള്ള വിവിധ നിക്ഷേപക തിരഞ്ഞെടുപ്പുകളിൽ ഏറ്റവും കുറഞ്ഞത് 5,000 രൂപയുടെ നിക്ഷേപമാണ് നടത്താൻ സാധിക്കുക.

Also Read: ക്ഷേത്രോത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ച് അപകടം : ചികിത്സയിലിരുന്നയാൾ മരിച്ചു

എൻസിഡിയിലൂടെ സമാഹരിക്കുന്ന തുക പൂർണമായും ഗോൾഡ് ലോണിന്റെ വിപുലീകരണ പ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കുക. മുൻപ് കെഎൽഎം ആക്സിവ നടത്തിയ പബ്ലിക് ഇഷ്യൂ ഓവർ സബ്സ്ക്രൈബ് ചെയ്തിരുന്നു. കമ്പനികളുടെ എല്ലാ ശാഖകൾ മുഖാന്തരവും അപേക്ഷ സമർപ്പിക്കാൻ സാധിക്കും.

shortlink

Related Articles

Post Your Comments


Back to top button