KannurKeralaNattuvarthaLatest NewsNews

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​നു നേ​രെ ക​ല്ലേ​റ് : യുവാവ് അറസ്റ്റിൽ

വെ​സ്റ്റ് ബം​ഗാ​ൾ ജ​യ്പാ​ൽ​ഗു​രി ദാ​നു ലൈ​നി​ൽ ബി​പു​ൽ ഇ​ക്ക​യെ (28) റെ​യി​ൽ​വേ പൊ​ലീ​സ് ആണ് പി​ടി​കൂ​ടിയത്

ത​ല​ശ്ശേ​രി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​നു നേ​രെ ക​ല്ലേ​റ് നടത്തിയ യുവാവ് പൊലീസ് പിടിയിൽ. വെ​സ്റ്റ് ബം​ഗാ​ൾ ജ​യ്പാ​ൽ​ഗു​രി ദാ​നു ലൈ​നി​ൽ ബി​പു​ൽ ഇ​ക്ക​യെ (28) റെ​യി​ൽ​വേ പൊ​ലീ​സ് ആണ് പി​ടി​കൂ​ടിയത്. ചെ​ന്നൈ – മം​ഗളൂരു മെ​യി​ലി​നാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്.

ത​ല​ശ്ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​രത്ത് ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ശേ​ഷ​മാ​ണ് സം​ഭ​വം. ത​ല​ശ്ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് മം​ഗളൂരു ഭാ​ഗ​ത്തേ​ക്ക് ട്രെ​യി​ൻ നീ​ങ്ങി​ത്തു​ട​ങ്ങി​യ ഉ​ട​നെ​യാ​ണ് കല്ലേറുണ്ടായത്. ട്രെ​യി​നി​ന്റെ എ.​സി കോ​ച്ചി​നു​നേ​രെ​യാ​ണ് ക​ല്ല് പ​തി​ച്ച​ത്. കോ​ച്ചി​ന്റെ ചി​ല്ലു​ക​ൾ ത​ക​ർ​ന്നിട്ടുണ്ട്. ട്രെ​യി​നി​ലു​ള്ള​വ​ർ ത​ല​നാ​രി​ഴ​ക്കാണ് ര​ക്ഷ​പ്പെട്ടത്.

Read Also : നിലവിലെ ധന പ്രതിസന്ധി സൃഷ്ട്ടിച്ചത് സർക്കാരിന്റെ കെടുകാര്യസ്ഥതയും ധനകാര്യ മാനേജ്മെന്റിലെ പാളിച്ചയും: രമേശ് ചെന്നിത്തല

സംഭവമ​റി​ഞ്ഞ​യു​ട​ൻ റെ​യി​ൽ​വേ പൊ​ലീ​സ് സേ​ന​യി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ മ​നോ​ജ് കു​മാ​ർ, വി​നോ​ദ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ റി​ബേ​ഷ്, വി​ഷ്ണു​രാ​ജ് എ​ന്നി​വ​രെ​ത്തി ക​ല്ലെ​റി​ഞ്ഞ യു​വാ​വി​നെ കൈ​യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യെ റെ​യി​ൽ​വേ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button