KollamNattuvarthaLatest NewsKeralaNews

പി​ണ​ങ്ങി​പ്പോ​യ ഭാ​ര്യ​യെ ജോ​ലി​സ്ഥ​ല​ത്തെ​ത്തി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ചു: യുവാവ് അറസ്റ്റിൽ

തൃ​ക്ക​ട​വൂ​ർ കു​രീ​പ്പു​ഴ ചി​റ​ക്ക​രോ​ട്ട് പു​ത്ത​ൻ​വീ​ട്ടി​ൽ സ​ജീ​വാ​ണ് (42) അറസ്റ്റിലായത്

കൊ​ല്ലം: കു​ടും​ബ വഴക്കിനെ തുടർന്ന്, പി​ണ​ങ്ങി​പ്പോ​യ ഭാ​ര്യ​യെ ജോ​ലി​സ്ഥ​ല​ത്തെ​ത്തി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച യു​വാ​വ് അറസ്റ്റിൽ. തൃ​ക്ക​ട​വൂ​ർ കു​രീ​പ്പു​ഴ ചി​റ​ക്ക​രോ​ട്ട് പു​ത്ത​ൻ​വീ​ട്ടി​ൽ സ​ജീ​വാ​ണ് (42) അറസ്റ്റിലായത്. കൊ​ല്ലം വെ​സ്റ്റ് പൊ​ലീ​സാണ് യുവാവിനെ പി​ടി​കൂടി​യ​ത്.

Read Also : വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിനായി രാഹുല്‍ ഗാന്ധി എംപി അയച്ച ഉപകരണങ്ങള്‍ തിരിച്ചയച്ചു

ദേ​ഹോ​പ​ദ്ര​വം കാ​ര​ണം മൂ​ന്ന് മാ​സ​മാ​യി യു​വ​തി മാ​റി താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഒ​മ്പ​തി​ന് വൈ​കീ​ട്ടോ​ടെയാണ് സംഭവം. യു​വ​തി​യു​ടെ ജോ​ലി സ്ഥ​ല​ത്തെ​ത്തിയ യുവാവ് പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. എന്നാൽ, പ​ണം ന​ൽ​കാ​തി​രു​ന്ന​തോ​ടെ അ​ക്ര​മാ​സ​ക്ത​നാ​യ ഇ​യാ​ൾ യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും വ​ഴ​ങ്ങാ​തി​രു​ന്ന​പ്പോ​ൾ കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടി പ​രി​ക്കേ​ൽ​പി​ക്കു​ക​യുമായിരുന്നു. യുവാവിന്റെ ആക്രമണത്തിൽ നെ​റ്റി​യി​ലും കൈ​ക​ളി​ലും മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

യു​വ​തി​യു​ടെ പ​രാ​തി​യി​ൽ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത വെ​സ്റ്റ് പൊ​ലീ​സ്​ പ്ര​തി​ക്കു​വേ​ണ്ടി തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചെ​ങ്കി​ലും ഇ​യാ​ൾ വെ​ട്ടി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. തുടർന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. യുവാവിനെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button