KollamLatest NewsKeralaNattuvarthaNews

പ്ര​വാ​സി​യു​ടെ മൃ​ത​ദേ​ഹം ക​ത്തിക്ക​രി​ഞ്ഞ നി​ല​യി​ൽ : മ​ര​ണ​ത്തി​ൽ ദു​രു​ഹ​തയാരോപിച്ച് ബ​ന്ധു​ക്ക​ൾ

പാ​രി​പ്പ​ള്ളി എ​ള്ളു​വി​ള അ​മ്പൂ​രി പ​ത്മ​വി​ലാ​സ​ത്തി​ൽ ശ​ശി​ധ​ര​ൻ നാ​യ​രു​ടെ മ​ക​ൻ സ​ജി(46)യെയാ​ണ് ക​ത്തിക്ക​രി​ഞ്ഞ നി​ല​യി​ൽ കണ്ടെത്തിയത്

ചാ​ത്ത​ന്നൂ​ർ: ഗ​ൾ​ഫി​ൽ തി​രി​ച്ചു പോ​കാ​ൻ ത​യാ​റെ​ടു​ത്തി​രു​ന്ന പ്ര​വാ​സി​യു​ടെ മൃ​ത​ദേ​ഹം ക​ത്തിക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​രി​പ്പ​ള്ളി എ​ള്ളു​വി​ള അ​മ്പൂ​രി പ​ത്മ​വി​ലാ​സ​ത്തി​ൽ ശ​ശി​ധ​ര​ൻ നാ​യ​രു​ടെ മ​ക​ൻ സ​ജി(46)യെയാ​ണ് ക​ത്തിക്ക​രി​ഞ്ഞ നി​ല​യി​ൽ കണ്ടെത്തിയത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​ കു​ടും​ബ വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള പു​ര​യി​ട​ത്തി​ലാണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു മാ​സം മു​മ്പാ​ണ് സ​ജി ഗ​ൾ​ഫി​ൽ നി​ന്നും അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ​ത്. ചൊ​വാ​ഴ്ച അ​വ​ധി ക​ഴി​ഞ്ഞ് മ​ട​ങ്ങി​പ്പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തി​യി​രു​ന്നു.

Read Also : ‘ഞാന്‍ സിനിമയില്‍നിന്ന് പിന്‍മാറിയതല്ല, എന്നെ പുറത്താക്കിയതാണ്’- സൽമാൻ ചിത്രത്തിൽ നടന്നത് വെളിപ്പെടുത്തി അനുരാഗ് കശ്യപ്

പ​ക​ൽ സ​ജി​യെ ഉ​ല്ലാ​സ​വാ​നാ​യി ക​ണ്ട​വ​രു​ണ്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. അതേസമയം മ​ര​ണ​ത്തി​ൽ ദു​രു​ഹ​ത ആരോപിച്ച് ബന്ധുക്കൾ രം​ഗത്തെത്തിയിട്ടുണ്ട്.

തുടർന്ന്, പൊ​ലീ​സ് എ​ത്തി മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. പോ​സ്റ്റുമോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേഹം ബന്ധുക്കൾക്ക് ​വി​ട്ടു​കൊ​ടു​ത്തു. ഭാ​ര്യ ര​ശ്മി. മ​ക്ക​ൾ: ദേ​വി​ക, സ്വാ​തി​ക. സംഭവത്തിൽ, പാ​രി​പ്പ​ള്ളി പൊ​ലീ​സ് കേ​സെ​ടു​ത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button