KeralaLatest NewsNews

മെഡിക്കൽ കോളേജിൽ യുവാവിനെ മർദിച്ച സുരക്ഷാ ജീവനക്കാരനെ തിരിച്ചെടുത്ത സംഭവം: വിവാദത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവാവിനെ മർദിച്ച സെക്യൂരിറ്റി ജീവനക്കാരെ തിരിച്ചെടുത്ത സംഭവത്തിലെ വിവാദത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. സെക്യൂരിറ്റി ജീവനക്കാർക്കെതിരെ ക്രിമിനൽ കേസുണ്ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Read Also: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു നടന്ന അഴിമതികളുടെ അസ്ഥിപഞ്ജരങ്ങള്‍ പുറത്തുചാടുകയാണ്: കെ സുധാകരന്‍

ഡിഎംഇയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരെ തിരിച്ചെടുത്തതെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വർഷമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവാവിനെ സെക്യൂരിറ്റി ജീവനക്കാർ മർദിച്ചത്. മുത്തശ്ശിക്ക് കൂട്ടിരിക്കാൻ വന്ന യുവാവിനെയാണ് രതീഷ്, വിഷ്ണു എന്നീ സുരക്ഷാ ജീവനക്കാർ മർദിച്ചത്. മാനുഷിക പരിഗണനയെന്ന പേരിലാണ് ഇപ്പോൾ ഇവരെ തിരിച്ചെടുത്തത്.

ഒരാൾ വൃക്കരോഗിയാണെന്നതും, മറ്റു വഴിയില്ലെന്നും, എല്ലാക്കാലവും പുറത്ത് നിർത്താനാവില്ലെന്നും കാട്ടിയായിരുന്നു നടപടി. ക്രിമിനൽ കേസുകളിൽപ്പെട്ടവരെ സുരക്ഷാ ജോലിക്ക് നിയോഗിക്കരുതെന്ന നിർദേശം നിലനിൽക്കെയാണ് സ്വകാര്യ ഏജൻസിക്ക് കീഴിലുള്ള ഇവരെ മെഡിക്കൽ കോളേജിലേക്ക് തിരികെ എടുത്തത്. തുടർന്നാണ് സംഭവം വിവാദമായത്.

Read Also: ഉണ്ണി മുകുന്ദന് എതിരെയുള്ള പീഡന പരാതി, തെളിവായി ഒത്തുതീര്‍പ്പിന് താന്‍ തയ്യാറാണെന്നുള്ള പരാതിക്കാരിയുടെ സന്ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button