Latest NewsNewsBusiness

നൻബൻ ഗ്രൂപ്പിന് ഇനി പുതിയ ബ്രാൻഡ് അംബാസഡർ, ആരി അരുജുനൻ ചുമതലയേറ്റു

നൻബൻ ഗ്രൂപ്പിന് കീഴിലുള്ള മുഴുവൻ കമ്പനികളുടെയും അംബാസഡറാണ് ആരി അരുജുനൻ

തമിഴ് ചലച്ചിത്ര താരം ആരി അരുജുനനെ നൻബൻ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഇന്ത്യയിലെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുത്തു. നൻബൻ വെഞ്ചേഴ്സ്, നൻബൻ റിയാലിറ്റി, നൻബൻ ചോല ലാൻഡ് ഹോൾഡിംഗ്സ്, നൻബൻ പ്രൈവറ്റ് ഇക്വിറ്റി, നൻബൻ ഇഎസ്ജി സൊല്യൂഷൻസ്, നർബൻ എന്റർടൈൻമെന്റ് തുടങ്ങിയ കമ്പനികളാണ് നൻബൻ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്നത്.

നൻബൻ ഗ്രൂപ്പിന് കീഴിലുള്ള മുഴുവൻ കമ്പനികളുടെയും അംബാസഡറാണ് ആരി അരുജുനൻ. മറ്റുള്ളവരെ സഹായിക്കുന്ന ആരിയുടെ മനോഭാവവും ധാർമ്മികതയും സ്വീകാര്യതയുമാണ് നൻബൻ ഗ്രൂപ്പിന്റെ അംബാസഡറായി തിരഞ്ഞെടുക്കാനുള്ള കാരണം. ‘നൻബൻ ഗ്രൂപ്പിന്റെ വളർച്ചയ്ക്ക് പ്രധാന സാക്ഷ്യം വയ്ക്കാൻ ആരി അരുജുനന് സാധിക്കും. ആരി അരുജുനനെ നൻബൻ ഗ്രൂപ്പിന്റെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു’, നൻബൻ ഗ്രൂപ്പിന്റെ ചെയർമാനും സ്ഥാപകനുമായ ഗോപാലകൃഷ്ണൻ പറഞ്ഞു.

Also Read: പാലക്കാട് നിന്ന് കാണാതായ വിദ്യാര്‍ത്ഥി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ച നിലയില്‍ 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button