Latest NewsIndiaNews

‘ഞാന്‍ ടിപ്പു സുല്‍ത്താന്റെ പേര് സ്വീകരിക്കുകയാണ്, നിങ്ങള്‍ക്ക് കഴിയുന്നത് ചെയ്യുക’, വെല്ലുവിളിച്ച് അസദുദ്ദീന്‍ ഒവൈസി

ഹൈദരാബാദ്: ടിപ്പു സുല്‍ത്താന്റെ അനുയായികള്‍ ഈ മണ്ണില്‍ ജീവിക്കാന്‍ പാടില്ലെന്ന ബി.ജെ.പി നേതാവ് നളിന്‍ കുമാര്‍ കട്ടീലിന്റെ പ്രസ്താവനയ്ക്ക് എതിരെ എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. ഇതുമായി ബന്ധപ്പെട്ട് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കവെ അസദുദ്ദീന്‍ ഒവൈസി രോഷത്തോടെ പ്രതികരിച്ചു, ”ഞാന്‍ ടിപ്പു സുല്‍ത്താന്റെ പേര് എടുക്കുന്നു, നിങ്ങള്‍ എന്ത് ചെയ്യുമെന്ന് ഞാന്‍ നോക്കട്ടെ. കര്‍ണാടക ബിജെപി അധ്യക്ഷന്‍ പറഞ്ഞതിനോട് പ്രധാനമന്ത്രി യോജിക്കുന്നുണ്ടോ? ഇത് അക്രമത്തിനും കൊലപാതകത്തിനും വംശഹത്യക്കുമുള്ള തുറന്ന ആഹ്വാനമാണ്. കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ ഇതിനെതിരെ നടപടിയെടുക്കില്ലേ?’, അദ്ദേഹം ചോദിച്ചു.

Read Also: ആകാശ് തില്ലങ്കേരി ചിരിച്ചുതള്ളാൻ പറ്റിയ കോമഡി പീസല്ല, ചോരയുടെ മണമുള്ള വാളുകൾ ഉയർത്തിയ അനേകം കൊലയാളികളുടെ പ്രതീകം

കര്‍ണാടകയിലെ യെലബുര്‍ഗയില്‍ പൊതുയോഗത്തില്‍ സംസാരിക്കവെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ ടിപ്പു സുല്‍ത്താനെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button