Latest NewsNewsTechnology

രാജ്യത്തുടനീളം അതിവേഗം മുന്നേറി റിലയൻസ് ജിയോ, 257 നഗരങ്ങളിൽ 5ജി ലഭ്യം

29 സംസ്ഥാനങ്ങളിൽ ഏറ്റവും കുറഞ്ഞത് ഒരു നഗരത്തിലെങ്കിലും 5ജി ലഭ്യമാണെന്ന് ജിയോ അറിയിച്ചിട്ടുണ്ട്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിവേഗത്തിൽ 5ജി സേവനം ലഭ്യമാക്കി റിലയൻസ് ജിയോ. കുറഞ്ഞ ദിവസത്തിനുള്ളിൽ 29 സംസ്ഥാനങ്ങളിലെ 257 നഗരങ്ങളിലാണ് ജിയോ 5ജി സേവനങ്ങൾ ഉറപ്പുവരുത്തിയത്. 5ജിയുടെ ആരംഭ ഘട്ടത്തിൽ തന്നെ വരിക്കാരെ പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായാണ് അതിവേഗത്തിൽ 5ജി സേവനം ഉറപ്പുവരുത്തുന്നത്. 5ജി സേവനം ഉറപ്പുവരുത്തുന്നതിൽ ജിയോയുടെ പ്രധാന എതിരാളിയായ എയർടെലിനെ പിന്തള്ളിയാണ് മുന്നേറ്റം.

29 സംസ്ഥാനങ്ങളിൽ ഏറ്റവും കുറഞ്ഞത് ഒരു നഗരത്തിലെങ്കിലും 5ജി ലഭ്യമാണെന്ന് ജിയോ അറിയിച്ചിട്ടുണ്ട്. നിലവിൽ, കേരളത്തിലെ 12 നഗരങ്ങളിലാണ് ജിയോ ട്രൂ 5ജി ലഭ്യമായിട്ടുള്ളത്. ആലപ്പുഴ, ചേർത്തല, ഗുരുവായൂർ ക്ഷേത്രം, കൊച്ചി, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിൽ ജിയോ 5ജി ലഭ്യമാണ്. ഈ വർഷം അവസാനത്തോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഴുവൻ നഗരങ്ങളിലും 5ജി ഉറപ്പുവരുത്താനാണ് ജിയോയുടെ നീക്കം. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ 5ജി വിന്യാസം ഉറപ്പുവരുത്തിയ ടെലികോം സേവന ദാതാക്കൾ എന്ന പ്രത്യേകതയും ജിയോയ്ക്ക് ഉണ്ട്.

Also Read: ‘എന്ത് വൃത്തികെട്ട ചോദ്യമാണ് ചോദിക്കുന്നത് എന്ന് ചോദിച്ചായിരുന്നു മർദ്ദനം, തെറി വിളിച്ചു’: യൂട്യൂബർ പ്രതികരിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button