KottayamKeralaNattuvarthaLatest NewsNews

മദ്യപിച്ചെത്തി അ​മ്മ​യെ മ​ർ​​ദ്ദി​ച്ചു : മ​ക​ൻ അ​റ​സ്റ്റി​ൽ

എ​രു​മേ​ലി ക​ന​ക​പ്പാ​ലം കാ​രി​ത്തോ​ട് ഭാ​ഗ​ത്ത് പാ​ട്ടാ​ളി​ൽ വീ​ട്ടി​ൽ ജോ​സി എ​ന്ന് വി​ളി​ക്കു​ന്ന തോ​മ​സ് ജോ​ർ​ജി(32)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

എ​രു​മേ​ലി: മദ്യപിച്ചെത്തി അ​മ്മ​യെ മ​ർ​ദ്ദി​ച്ച കേ​സി​ൽ മ​ക​ൻ പൊ​ലീ​സ് പിടിയിൽ. എ​രു​മേ​ലി ക​ന​ക​പ്പാ​ലം കാ​രി​ത്തോ​ട് ഭാ​ഗ​ത്ത് പാ​ട്ടാ​ളി​ൽ വീ​ട്ടി​ൽ ജോ​സി എ​ന്ന് വി​ളി​ക്കു​ന്ന തോ​മ​സ് ജോ​ർ​ജി(32)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. എ​രു​മേ​ലി പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഓ​ട്ടോ ഡ്രൈ​വ​റാ​യ മകൻ മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി അ​മ്മ​യെ​യും വ​ല്യ​മ്മ​യെ​യും സ്ഥി​ര​മാ​യി മ​ർ​ദ്ദിച്ചി​രു​ന്നു. തുടർന്ന്, ഇ​തി​നെ​തി​രേ അ​മ്മ കാ​ഞ്ഞി​ര​പ്പ​ള്ളി കോ​ട​തി​യി​ൽ​ നി​ന്ന് ഗാ​ർ​ഹി​ക നി​യ​മ​പ്ര​കാ​രം സം​ര​ക്ഷ​ണ ഉ​ത്ത​ര​വ് വാ​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത് ലം​ഘി​ച്ചു കൊ​ണ്ടാ​ണ് ഇ​യാ​ൾ അ​മ്മ​യെ വീ​ണ്ടും ഉ​പ​ദ്ര​വി​ച്ച​ത്.

Read Also : ചെന്നൈയിലെ എടിഎം കൊള്ളയിലെ മുഖ്യ പ്രതി അറസ്റ്റിൽ; കവർച്ച ആസൂത്രണം ചെയ്തതും പ്രതികൾ ഒളിച്ചതും കെജിഎഫിലെ ഹോട്ടലിൽ

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. എ​രു​മേ​ലി സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ വി.​വി. അ​നി​ൽ​കു​മാ​ർ, എ​സ്ഐ ശാ​ന്തി കെ. ​ബാ​ബു, അ​ബ്ദു​ൾ അ​സീ​സ്, രാ​ജേ​ഷ്, സി​പി​ഒ എ. ​കൃ​പ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. അറസ്റ്റ് ചെയ്ത പ്രതിയെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button