Latest NewsKeralaNews

‘ജനകീയ പ്രതിരോധ ജാഥ’ എന്ന് യാത്രക്ക് പേരിട്ടു, അതിപ്പോൾ പിണറായി പ്രതിരോധ ജാഥ ആയി മാറി: എംഎം ഹസൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. സ്വപ്ന സുരേഷിന്റെയും ആകാശ് തില്ലങ്കേരിയുടെയും വെളിപ്പെടുത്തലുകളോടെ പ്രതിരോധത്തിലായ മുഖ്യമന്ത്രിയെ രക്ഷിക്കുന്നതിനു വേണ്ടിയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി യാത്ര നടത്തുന്നത് എന്നും അദ്ദേഹം ആരോപിച്ചു.

‘ജനകീയ പ്രതിരോധ ജാഥ’ എന്ന് യാത്രക്ക് പേരിട്ടു. അതിപ്പോൾ ‘പിണറായി പ്രതിരോധ ജാഥ’ ആയി മാറിയെന്നും അദ്ദേഹം പരിഹസിച്ചു. ആത്മാഭിമാനമുണ്ടെങ്കിൽ ശിവശങ്കറിന്റെ വെളിപ്പെടുത്തലുകൾക്ക് മുഖ്യമന്ത്രി മറുപടി പറയണം.

ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന അദ്ദേഹത്തിന്റെ പിതാവിന്റെ ആവശ്യത്തിന് എന്തിനാണ് സർക്കാർ തടസം നിൽക്കുന്നതെന്നും ഹസൻ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button