Latest NewsNewsIndiaCrime

അവിഹിത ബന്ധം കൈയ്യോടെ പൊക്കി, ചോദ്യം ചെയ്ത ഭർത്താവിനെ മദ്യത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തി ഭാര്യ

ചെന്നൈ: കാമുകനുമായുള്ള ബന്ധം കൈയ്യോടെ പൊക്കിയ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ. മധുരാന്തകം സ്വദേശിനി കവിത ആണ് ഭർത്താവിനെ കൊലപ്പെടുത്തിയത്. മദ്യത്തിൽ വിഷം കലർത്തിയായിരുന്നു കൊലപാതകം. ഭർത്താവിനൊപ്പം മദ്യം കഴിച്ച സുഹൃത്തും മരണപ്പെട്ടു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

സ്വകാര്യ കമ്പനി ജീവനക്കാരിയായ കവിതയുടെ ഭർത്താവ് കെ സുകുമാർ ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തായ ഹരിലാലുമായിട്ടായിരുന്നു കവിതയ്ക്ക് ബന്ധം. ഇവരുടെ ബന്ധം സുകുമാർ കൈയ്യോടെ പിടികൂടി. ഇതേത്തുടർന്ന് പിന്നീട് കലഹം പതിവായിരുന്നു. മൂന്ന് മാസത്തോളം ഇവർ അകന്ന് കഴിയുകയായിരുന്നു. സുകുമാറിന്റെ ബന്ധുക്കൾ ഇടപെട്ട് വീണ്ടും ഇവർ ഒരുമിച്ച് താമസം ആരംഭിച്ചു.

ഇതിനു ശേഷവും കവിത ഹരിലാലുമായിട്ടുള്ള ബന്ധം തുടർന്നു. തങ്ങളുടെ ബന്ധത്തിന് തടസം നിൽക്കുന്നത് ഭർത്താവ് ആണെന്ന് മനസ്സിലാക്കിയ കവിത സുകുമാറിനെ കൊല്ലാൻ പദ്ധതിയൊരുക്കി. മദ്യത്തിൽ വിഷം നൽകാനായിരുന്നു കവിത തീരുമാനിച്ചത്. സിറിഞ്ച് ഉപയോഗിച്ച് കവിത മദ്യത്തിൽ കീടനാശിനി നിറയ്ക്കുകയായിരുന്നു. നിങ്ങളുടെ സുഹൃത്ത് തന്നതാണെന്ന് പറഞ്ഞായിരുന്നു കവിത മദ്യക്കുപ്പി സുകുമാറിന് കൊടുത്തത്. തന്റെ സുഹൃത്തുമൊത്തായിരുന്നു സുകുമാർ മദ്യം കഴിച്ചത്. സുകുമാറിനൊപ്പം ഇയാളും കൊല്ലപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button