KeralaLatest NewsNews

ദ്വയാര്‍ത്ഥത്തില്‍ ചോദ്യം ചോദിച്ച വനിത യൂട്യൂബര്‍ക്ക് എതിരെ ശക്തമായി പ്രതികരിച്ച ഓട്ടോ ഡ്രൈവര്‍മാരെ ആദരിച്ച് യുവാവ്

വനിതാ യൂട്യൂബറുടെ ചാനലില്‍ ആഭാസങ്ങളും ദ്വയാര്‍ത്ഥ പദങ്ങളും മാത്രമുള്ള തരംതാണ ചോദ്യങ്ങളാണ് മുഴുവനും: യൂട്യൂബര്‍ക്ക് എതിരെ പരസ്യമായി രംഗത്ത് വന്ന് മുഹമ്മദ് ഷമിം , ഓട്ടോക്കാര്‍ക്ക് പൂച്ചെണ്ട് നല്‍കി ആദരം

കൊച്ചി: കൊച്ചിയില്‍ കഴിഞ്ഞ ദിവസം കൗമാരക്കാരായ പെണ്‍കുട്ടികളോട് ദ്വയാര്‍ത്ഥം വരുന്ന ചോദ്യങ്ങള്‍ ചോദിച്ചതിന് വനിതാ യൂട്യൂബര്‍ക്ക് എതിരെ പ്രതികരിച്ച ഓട്ടോ ഡ്രൈവര്‍മാരെ ആദരിച്ച് യുവാവ്. തിരുവനന്തപുരം സ്വദേശിയായ മുഹമ്മദ് ഷമീം എന്ന ബിസിനസ്സുകാരനായ യുവാവാണ് ഓട്ടോ ഡ്രൈവര്‍മാരായ ആദരിക്കാനായി കൊച്ചിയില്‍ എത്തിയത്. കേരള സമൂഹത്തിലെ ആചാരങ്ങളേയും സംസ്‌കാരങ്ങളേയും പശ്ചാത്തലങ്ങളേയും മാറ്റുകയാണ് ഇത്തരം യൂട്യൂബര്‍മാരെന്ന് യുവാവ് പറയുന്നു. ഈ വനിതാ യൂട്യൂബറുടെ ചാനല്‍ നോക്കി കഴിഞ്ഞാല്‍ ആഭാസങ്ങളും ദ്വയാര്‍ത്ഥ പദങ്ങളും മാത്രമുള്ള ഒരു തരംതാണ ചോദ്യങ്ങളാണെന്നത് ആര്‍ക്കും മനസിലാകുമെന്ന് മുഹമ്മദ് ഷമിം ചൂണ്ടിക്കാട്ടി.

Read Also: ‘ഞാൻ മാധ്യമപ്രവർത്തകയാണെടാ…’: അച്ഛന്റെ പ്രായമുള്ള ആളെ പോലും ആ കുട്ടി ചീത്ത വിളിച്ചു – ഓട്ടോക്കാർ പറയുമ്പോൾ

‘സമൂഹത്തോട് ഒരു പ്രതിബന്ധതയോ ലാഭവും ഇല്ലാത്ത വെറും തുച്ഛമായ വരുമാനത്തിന് വേണ്ടി മാത്രമാണ് ഇത്തരം യൂട്യൂബര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്. 14-15 വയസുകാരോട് വിരലിട്ടാല്‍ വെള്ളം വരുമോ, വെള്ളം വരുന്നത് കൂടുതലാണോ എന്നും, മുകളില്‍ കിടന്നാലോണോ താഴെ കിടന്നാലാണോ കൂടുതല്‍ സുഖം കിട്ടുക തുടങ്ങി അറപ്പുളവാക്കുന്ന ചോദ്യങ്ങളാണ് യൂട്യൂബര്‍മാര്‍ ചോദിക്കുന്നത്. ഇത് കേട്ടാല്‍ ആരാണ് പ്രതികരിക്കാതിരിക്കുക. ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ആദ്യം സ്വന്തം അമ്മയോടുതന്നെ ചോദിക്ക’ട്ടെ. ഇനിയും ഇത്തരം വൃത്തികേടുകള്‍ കാണുമ്പോള്‍ പ്രതികരിക്കുക തന്നെ വേണം, യുവാവ് പറഞ്ഞു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button