Life Style

40 വയസിന് ശേഷം ദിവസവും ഒരു മുട്ട കഴിക്കണം: കാരണം അറിയാം

 

ഏറെ പോഷകഗുണങ്ങള്‍ അടങ്ങിയതാണ് മുട്ട എന്ന് നമുക്കറിയാം. തണുപ്പായാലും ചൂടായാലും അതായത് ഏതു കാലാവസ്ഥയിലും ദിവസവും മുട്ട കഴിയ്ക്കുക എന്ന പരസ്യം നമുക്കൊക്കെ പരിചിതമാണ്.

ഏതു പ്രായക്കാരും മുട്ട കഴിയ്ക്കണം. മുട്ടയില്‍ അടങ്ങിയിരിയ്കുന്ന വിറ്റാമിനുകളും ധാതുക്കളും പല ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും നമ്മെ അകറ്റി നിര്‍ത്തും. വളരുന്ന പ്രായത്തില്‍ കുട്ടികള്‍ ദിവസവും മുട്ട കഴിച്ചിരിയ്ക്കണം. മുട്ടയില്‍ പ്രോട്ടീന്‍ ധാരാളമായി കാണപ്പെടുന്നു. ഇത് ആരോഗ്യത്തിന് മാത്രമല്ല, പേശികളെ ശക്തിപ്പെടുത്തുന്നതിനും ഏറെ സഹായിയ്ക്കുന്നു.

പ്രായഭേദമെന്യേ എല്ലാവരും മുട്ട കഴിയ്ക്കണം എങ്കിലും 40 കഴിഞ്ഞവര്‍ ദിവസവും മുട്ട കഴിയ്ക്കണം. അതായത്, വാര്‍ദ്ധക്യ പ്രശ്നങ്ങളെ മറികടക്കാന്‍ മുട്ട വളരെ ഉപയോഗപ്രദമാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

40 വയസിനു ശേഷം ദിവസവും മുട്ട കഴിക്കുന്നതിന്റെ ഗുണങ്ങള്‍

പ്രായം മുന്നോട്ടു പോകുന്നതനുസരിച്ച് നമ്മുടെ ശരീരം പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങും. ഇത്തരം ആരോഗ്യ പ്രശ്‌നങ്ങളില്‍ ഏറ്റവും ഗുരുതരമായത് സന്ധി വേദനയാണ്. ദിവസവും മുട്ട കഴിയ്ക്കുന്നതുവഴി എല്ലുകള്‍ക്ക് ബലം ലഭിക്കുകയും ഇതിലെ വിറ്റാമിന്‍ ഡിയും കാല്‍സ്യവും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button