Latest NewsNewsIndia

അവയവമാറ്റത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കി കേന്ദ്രസർക്കാർ, പുതിയ മാറ്റങ്ങൾ അറിയാം

അവയവമാറ്റ ചട്ടങ്ങളിൽ പ്രധാനമായും മൂന്ന് മാറ്റങ്ങളാണ് കേന്ദ്രം നടപ്പാക്കുന്നത്

രാജ്യത്ത് അവയവദാനത്തിനും സ്വീകരണത്തിനുമുളള മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കാനൊരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, അവയവമാറ്റത്തിനുള്ള പ്രായപരിധിയാണ് കേന്ദ്രം ഒഴിവാക്കിയിരിക്കുന്നത്. ‘ഒരു രാജ്യം ഒരു നയം’ എന്ന പ്രഖ്യാപനത്തിന്റെ ഭാഗമായാണ് അവയവമാറ്റവുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നത്. ഇതോടെ, അവയവം സ്വീകരിക്കുന്നതിനായുള്ള രജിസ്ട്രേഷന് 65 വയസ് കഴിഞ്ഞവർക്കുള്ള നിയന്ത്രണവും ഒഴിവാക്കുന്നതാണ്.

അവയവമാറ്റ ചട്ടങ്ങളിൽ പ്രധാനമായും മൂന്ന് മാറ്റങ്ങളാണ് കേന്ദ്രം നടപ്പാക്കുന്നത്. അവയവമാറ്റത്തിനായി ഏത് സംസ്ഥാനത്തിൽ നിന്നും വ്യക്തികൾക്ക് അപേക്ഷിക്കാവുന്നതാണ്. ഇതിലൂടെ സംസ്ഥാന പരിധി നിയന്ത്രണം പൂർണമായും ഒഴിവാക്കാനാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ഇതിനോടൊപ്പം സംസ്ഥാനങ്ങൾ ഈടാക്കുന്ന രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടെ, ഇനി മുതൽ ഇന്ത്യയിൽ ഏത് സംസ്ഥാനത്ത് നിന്നും അവയവമാറ്റത്തിനായി പേര് രജിസ്റ്റർ ചെയ്യാൻ സാധിക്കും. ഇത്തവണ അവയവദാനത്തിനൊപ്പം മൃതദേഹങ്ങൾ ദാനം ചെയ്യുന്നതിനെയും കേന്ദ്രം പ്രോത്സാഹിപ്പിക്കുന്നുണ്ട്.

Also Read: വൈറ്റ്‌ഹെഡ്‌സ് മാറാൻ ഇതാ ചില എളുപ്പവഴികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button