Latest NewsNewsIndia

വിവാഹം കഴിക്കുമെന്ന് സ്റ്റാമ്പ് പേപ്പറില്‍ എഴുതി നല്‍കി പീഡിപ്പിച്ചു, എസ്‌ഐക്ക് എതിരെ പരാതിയുമായി യുവതി

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തെന്നാണ് പരാതി

 

ബെംഗളൂരു: കോളേജ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് കര്‍ണാടക ബെലഗാവിയിലെ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് എതിരെ പരാതി. ബെലഗാവി പോലീസ് കമ്മീഷണര്‍ ഓഫീസിലെ വയര്‍ലെസ് വിഭാഗം സബ് ഇന്‍സ്‌പെക്ടര്‍ ലാല്‍സാബ് അല്ലിസാബ് നദാഫിനെതിരെയാണ്(28) വിദ്യാര്‍ത്ഥിനി ബെലഗാവി വനിതാ പോലീസില്‍ പരാതി നല്‍കിയത്.

Read Also: സ്ത്രീകളിലെ വെള്ളപോക്ക് തടയാൻ

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. വിവാഹം കഴിക്കുമെന്ന് സ്റ്റാമ്പ് പേപ്പറില്‍ എഴുതി ഒപ്പിട്ടു നല്‍കിയ ശേഷം ബെലഗാവിയിലെ ഗസ്റ്റ്ഹൗസുകളിലും ലോഡ്ജുകളിലുമെത്തിച്ച് പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു.

അടുത്തിടെ ഇയാള്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്തു. ഇക്കാര്യം അറിഞ്ഞതോടെയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button