KollamKeralaNattuvarthaLatest NewsNews

പൊ​ലീ​സ് ച​മ​ഞ്ഞ് വാ​ഹ​നം ത​ട്ടി​യെ​ടു​ത്തു : ഒരാൾ പിടിയിൽ

ക​രു​നാ​ഗ​പ്പ​ള്ളി ത​ഴ​വ ഷെ​ഷാ​സ് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ന​ഹാ​സ്(45) ആ​ണ് അറസ്റ്റിലായത്

കൊ​ല്ലം: പൊ​ലീ​സ് ച​മ​ഞ്ഞ് വാ​ഹ​നം ത​ട്ടി​യെ​ടു​ത്ത പ്ര​തി അറസ്റ്റി​ൽ. ക​രു​നാ​ഗ​പ്പ​ള്ളി ത​ഴ​വ ഷെ​ഷാ​സ് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ന​ഹാ​സ്(45) ആ​ണ് അറസ്റ്റിലായത്. ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സാണ് പ്രതിയെ പി​ടികൂടിയ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെയാണ് സംഭവം. മ​ണ​പ്പ​ള്ളി ജം​ഗ്ഷ​നി​ൽ നി​ന്നും ശൂ​ര​നാ​ട് സ്വ​ദേ​ശി​യാ​യ അ​ഖി​ൽ​ദാ​സി​ന്‍റെ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ക​യ​റി​യ പ്ര​തി വെ​ളു​ത്ത​മ​ണ​ൽ ഭാ​ഗ​ത്ത് എ​ത്തി​യ​പ്പോ​ൾ ഇ​യാ​ൾ പൊ​ലീ​സ് സ്ക്വാ​ഡി​ലെ അം​ഗ​മാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് അ​ഖി​ലി​നോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ‌

Read Also : കേരളത്തിൽ നിന്ന് ഇസ്രയേലിൽ പോയ കർഷകർ കൊച്ചിയിൽ തിരിച്ചെത്തി

ഇ​യാ​ൾ പ​ണം ന​ൽ​കാ​നി​ല്ലാ​തെ പ​ക​ച്ച് നി​ന്ന സ​മ​യം പ്ര​തി വാ​ഹ​ന​വു​മാ​യി ക​ട​ന്ന് ക​ള​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, ക​രു​നാ​ഗ​പ്പ​ള്ളി പൊലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഇ​യാ​ൾ പൊ​ലീ​സ് അ​ല്ലെ​ന്നും മോ​ഷ്ടാ​വാ​ണെ​ന്നും വ്യക്തമായ​ത്.

തു​ട​ർ​ന്ന്, ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി​ജു​വി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button