KeralaLatest NewsNews

മന്ത്രിക്കെതിരെ പ്രതിഷേധം നടത്താനെത്തി: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി ഡിവൈഎഫ്‌ഐ പ്രവർത്തകർ

കൊല്ലം: മന്ത്രിക്കെതിരെ പ്രതിഷേധം നടത്താനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി ഡിവൈഎഫ്‌ഐ പ്രവർത്തകർ. കൊല്ലത്ത് മന്ത്രി പി രാജീവിനെ കരിങ്കൊടി കാണിക്കാൻ എത്തിയ യൂത്ത് കോൺഗ്രസുകാരെയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദ്ദിച്ചത്.

Read Also: മികച്ച പാര്‍ലമെന്റേറിയന്‍ പുരസ്‌കാരത്തിനര്‍ഹനായ ജോണ്‍ ബ്രിട്ടാസിന് അവാര്‍ഡ് പ്രഖ്യാപിച്ചത് സ്വകാര്യ പിആര്‍ ഏജന്‍സി

ചിന്നക്കടയിൽ വച്ചാണ് മർദ്ദനമുണ്ടായത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സനൽ പന്തളത്തിന് ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. സമീപത്തെ കടകളിലെ പാത്രങ്ങൾ ഉപയോഗിച്ചായിരുന്നു ഡിവൈഎഫ്‌ഐ പ്രവർത്തകർ യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ചത്.

അതേസമയം, സംഘർഷം തടയാൻ ശ്രമിച്ച പൊലീസുകാരെയും ഡിവൈഎഫ്‌ഐക്കാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.

Read Also: ശിവക്ഷേത്ര പരിസരത്ത് നടത്തുന്ന ആര്‍എസ്‌എസ്‍ ശാഖ നിര്‍ത്താന്‍ ഉത്തരവിട്ട് കോടതി: കോട്ടയ്ക്കൽ ക്ഷേത്രപരിസരത്ത് നിരോധനാജ്ഞ

shortlink

Related Articles

Post Your Comments

Related Articles


Back to top button