KeralaLatest NewsNews

‘മർദ്ദിച്ചിട്ടില്ല, കേസിനോട് താൽപ്പര്യമില്ല’: ഡി.വൈ.എഫ്.ഐ നേതാവിനെ എസ്.എഫ്.ഐ നേതാവ് രക്ഷപ്പെടുത്തി

ഹരിപ്പാട്: എസ്.എഫ്.ഐ ഏരിയ പ്രസിഡന്റായ വിദ്യാര്‍ത്ഥിനിയെ ഡി.വൈ.എഫ്.ഐ മുൻ ബ്ലോക്ക് ഭാരവാഹി അമ്പാടി ഉണ്ണി ബൈക്കിടിച്ച ശേഷം ഹെൽമെറ്റ് വെച്ച് മർദ്ദിച്ച സംഭവത്തിൽ ട്വിസ്റ്റ്. അമ്പാടി ഉണ്ണിക്കെതിരെ കേസിനില്ലെന്ന് മർദ്ദനമേറ്റ ചിന്നു പറയുന്നു. കഴിഞ്ഞ ദിവസം തനിക്ക് സംഭവിച്ചത് അപകടം മാത്രമാണെന്ന് ചിന്നു വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ചിന്നുവിന്റെ വെളിപ്പെടുത്തൽ. എസ്എഫ്‌ഐയേയും ഡിവൈഎഫ്‌ഐയെയും ഇതിന്റെ പേരിൽ ബോധപൂർവം വലിച്ചിഴക്കുകയാണെന്നും ചിന്നു അറിയിച്ചു. പാർട്ടി ഇടപെട്ടിട്ടുണ്ടാകുമെന്നാണ് പ്രചാരണം.

ചിലരുടെ വ്യക്തി താത്പര്യങ്ങൾക്ക് വേണ്ടിയാണ് ഇത്തരം പ്രചാരണങ്ങളെന്നും ചിന്നു പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസും രജിസ്റ്റർ ചെയ്തിട്ടില്ല. പരാതിയില്ലാത്തതിനാലാണ് കേസെടുക്കാത്തതെന്നാണ് ഹരിപ്പാട് സിഐ അറിയിച്ചത്. വനിതാ എസ് ഐ ആശുപത്രിയിൽ എത്തി പെൺകുട്ടിയെ കണ്ടിരുന്നു. കേസിന് താൽപ്പര്യമില്ലെന്നാണ് ചിന്നു പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.

ചിന്നുവിനൊപ്പം സംഭവം നടക്കുമ്പോൾ മറ്റൊരു പ്രവർത്തകനായ വിഷ്ണുവും ഉണ്ടായിരുന്നു. ചിന്നുവിന് അപസ്മാരം വന്നപ്പോൾ പ്രതികൾ ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും, അമ്പാടി ഉണ്ണി ചിന്നുവിനെ മർദ്ദിച്ചുവെന്നും വിഷ്ണു പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ പാർട്ടി അമ്പാടി ഉണ്ണിയെ പുറത്താക്കിയിരുന്നു. കൂടുതൽ വിവാദങ്ങൾക്ക് ഇടനല്കാതെയുള്ള ഈ നീക്കവും ചോദ്യം ചെയ്യപ്പെട്ടു. ഇപ്പോൾ, അമ്പാടി ഉണ്ണിയെ ചിന്നു രക്ഷപ്പെടുത്തുമ്പോൾ നേതൃത്വ നിരയിലേക്കുള്ള മടങ്ങി വരവും പ്രതീക്ഷിക്കാമോ എന്നാണ് പ്രതിപക്ഷ പാർട്ടികൾ ഉറ്റുനോക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button