Latest NewsKeralaNews

ആർഎസ്എസ്- ജമാഅത്തെ ഇസ്ലാമി ചർച്ച: ലീഗിന്റെയും കോൺഗ്രസിന്റെയും പ്രതികരണത്തിൽ ആഹ്ലാദിക്കുന്നത് ആർഎസ്എസെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: കോൺഗ്രസ് – ലീഗ് – വെൽഫെയർ പാർട്ടി ത്രയത്തിന്റെ ഒത്താശയോടെയാണ് ജമാഅത്തെ ഇസ്ലാമി – ആർഎസ്എസ് ചർച്ച നടന്നതെന്ന സിപിഎം ആരോപണം ശരിവെക്കുന്നതാണ് കോൺഗ്രസ്, ലീഗ് നേതാക്കളുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നതെന്ന് എംവി ഗോവിന്ദൻ. ഡൽഹിയിൽ ഏതോ മുസ്ലീം സംഘടനകൾ ആർഎസ്എസുമായി ചർച്ച നടത്തിയതിന് തങ്ങൾക്ക് എന്തുകാര്യം എന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം ചർച്ച നടത്തിയതിന് ഗുഡ് സർട്ടിഫിക്കറ്റ് നൽകലാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: വടക്കാഞ്ചേരിയിലെ വ്യാപാര സ്ഥാപനത്തിൽ അഗ്നിബാധ; ബഹുനിലക്കെട്ടിടത്തിന്റെ മുകൾഭാഗം കത്തിയമർന്നു

ന്യൂനപക്ഷങ്ങളെ വംശഹത്യക്ക് വിധേയമാക്കണമെന്നും ഉന്മൂലനം ചെയ്യണമെന്നും പറയുന്ന സംഘടനയുമായി ജമാഅത്തെ ഇസ്ലാമി ചർച്ച നടത്തുന്നതിൽ എന്ത് കുഴപ്പമാണുള്ളത് എന്നാണ് വിഡി സതിശൻ ചോദിക്കുന്നതിന്റെ അർഥം. കെപിസിസിയുടെ മൃദു ഹിന്ദുത്വ സമീപനമാണ് ഇതിലുടെ ഒരിക്കൽകൂടി വ്യക്തമാകുന്നത്. ഭരണപരാജയങ്ങൾ മറച്ചുവെക്കാനുള്ള അനാവശ്യവിവാദം ആണിതെന്നാണ് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പറയുന്നത്. അതായത് ചർച്ച നടത്തിയതിൽ കുഴപ്പമില്ലെന്ന്. കേരളത്തിലെ കൊൺഗ്രസ് ഘടകവും ലീഗും ഒരുപോലെ ചർച്ച നടത്തിയതിൽ കുഴപ്പമില്ലെന്ന് പറയുമ്പോൾ ഏറ്റവും കുടുതൽ ആഹ്ലാദിക്കുന്നത് ആർഎസ്എസായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഷ്ട്രപിതാവിനെ വധിച്ച, ബാബ്റി മസ്ജിദ് തകർത്ത പ്രത്യയശാസ്ത്രം മുന്നോട്ടുവെച്ച സംഘടനക്ക് കേരളത്തിൽ രാഷ്ട്രീയ സാധുത നൽകുകയാണ് ഇരുവരും. ഇതിലെ അപകടം തിരിച്ചറിയാൻ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾക്ക് കഴിയുമെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Read Also: സഖാക്കളേ അണികളേ ഇനിയെങ്കിലും നിങ്ങളുടെ കണ്ണ് തുറക്കൂ.. ആവശ്യം കഴിയുമ്പോള്‍ വലിച്ചെറിയും, അതാണ് സിപിഎം: കെ.സുധാകരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button