Latest NewsNewsInternational

ഇന്ത്യയില്‍ അടുത്ത് തന്നെ അതിശക്തമായ ഭൂകമ്പം ഉണ്ടാകും : തുര്‍ക്കി ഭൂചലനം പ്രവചിച്ച ജ്യോത്സ്യന്‍

ഏറ്റവും നാശം വിതയ്ക്കുക പാകിസ്ഥാനില്‍

നെതര്‍ലാന്‍ഡ്: ഇന്ത്യ, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ അടുത്തു തന്നെ അതിശക്തമായ ഭൂകമ്പം ഉണ്ടാകുമെന്ന പ്രവചനവുമായി ഡച്ച് ജ്യോത്സ്യന്‍ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്സ്. തുര്‍ക്കിയിലും സിറിയയിലും നടന്ന ഭൂചലനങ്ങള്‍ കൃത്യമായി പ്രവചിച്ചെന്ന് അവകാശപ്പെടുന്ന ജ്യോത്സ്യനാണ് ഫ്രാങ്ക്.

Read Also: ചിന്തയ്ക്ക് ലക്ഷങ്ങള്‍ നല്‍കിയ സര്‍ക്കാര്‍ പത്മശ്രീ അവാര്‍ഡ് ജേതാവിന്റെ പെന്‍ഷന്‍ വെട്ടിക്കുറച്ചു

അഫ്ഗാനിസ്ഥാനിലാകും ആദ്യം ഭൂചലനമുണ്ടാകുകയെന്ന് വീഡിയോ സന്ദേശത്തില്‍ ഫ്രാങ്ക് പറയുന്നു. പാകിസ്ഥാനിലും നാശം വിതച്ച് ഇന്ത്യയിലേക്കും പടരുന്ന ഭൂചലനം ഇന്ത്യന്‍ മഹാസമുദ്രത്തിലെത്തി അവസാനിക്കുമെന്നും പ്രവചനത്തിലുണ്ട്.

സോളര്‍ സിസ്റ്റം ജ്യോമട്രി സര്‍വേ എന്ന മാര്‍ഗമാണ് പ്രവചനത്തിന് ഉപയോഗിക്കുന്നതെന്ന് ഫ്രാങ്ക് പറയുന്നു. എന്നാല്‍ ഇതിനു ശാസ്ത്രീയ അടിത്തറയില്ലെന്നാണ് ഭൗമവിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഭൂമിയുടെ പ്രതലത്തിലോ ബഹിരാകാശത്തോ നടക്കുന്ന സംഭവിക്കുന്ന മാറ്റങ്ങളുമായി ഭൂചലനത്തിനു ബന്ധമില്ലെന്നും ഫ്രാങ്കിന്റെ പ്രവചങ്ങളൊക്കെ വെറും യാദൃച്ഛികമാണെന്നും വിദഗ്ധര്‍ പറയുന്നു.

തുര്‍ക്കി ഭൂചലനം, അതിനു മൂന്നു ദിവസം മുന്‍പ് ഫെബ്രുവരി 3ന് പുറത്തു വിട്ട ട്വീറ്റിലൂടെയാണ് ഫ്രാങ്ക് പ്രവചിച്ചത്. സോളര്‍ സിസ്റ്റം ജ്യോമട്രി സര്‍വേ (എസ്എസ്ജിഇഒഎസ്) എന്ന ഗവേഷണ കേന്ദ്രത്തിലാണ് ഫ്രാങ്ക് ജോലി ചെയ്യുന്നത്. ആകാശത്തെ വസ്തുക്കളുടെ ജ്യാമിതീയ ചലനങ്ങളും ഭൂചലനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് എസ്എസ്ജിഇഒഎസ് പഠനം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button