Latest NewsNewsIndia

എഞ്ചിനീയര്‍മാര്‍ക്കും ഡോക്ടര്‍മാര്‍ക്കും കല്യാണം കഴിക്കാം, ഞങ്ങള്‍ക്ക് മാത്രം കല്യാണം കഴിക്കാന്‍ പെണ്‍കുട്ടികളില്ല

ക്ഷേത്രത്തിലേയ്ക്ക് പദയാത്ര നടത്തി യുവാക്കള്‍

ബെംഗളൂരു: കല്യണം കഴിക്കാന്‍ പെണ്‍കുട്ടികളെ കിട്ടാനില്ലാത്തതിനെ തുടര്‍ന്ന് ഒരു സംഘം കര്‍ഷക യുവാക്കള്‍ പദയാത്ര നടത്തി. കര്‍ണാടകയിലാണ് സംഭവം. ‘എഞ്ചിനീയര്‍മാര്‍ക്ക് കല്യാണം കഴിക്കാം, ഡോക്ടര്‍മാര്‍ക്ക് കല്യാണം കഴിക്കാം, ഞങ്ങള്‍ക്ക് മാത്രം കല്യാണം കഴിക്കാന്‍ പെണ്‍കുട്ടികളില്ല’ – ഈ പരാതിയുമായിട്ടാണ് കര്‍ണാടകയിലെ യുവ കര്‍ഷകരുടെ പദയാത്ര. വധുവിനെ കിട്ടാനുള്ള നേര്‍ച്ചയുമായി ഇവര്‍ ചാമരാജ് നഗറിലുള്ള വനക്ഷേത്രത്തിലേക്കാണ് പദയാത്ര നടത്തിയത്.

Read Also: സംസ്ഥാനത്ത് കൊടുംചൂട്, വാളയാര്‍ ചുരം വഴി കടന്നുവന്ന ഉഷ്ണക്കാറ്റിന്റെ തീവ്രത ഏറുന്നു: വരാനിരിക്കുന്നത് പൊള്ളുന്ന വേനല്‍

നൂറ്റമ്പതുപേരടങ്ങുന്ന സംഘമാണ് ഈ വനക്ഷേത്രത്തിലേക്ക് നേര്‍ച്ചയുമായി പദയാത്ര സംഘടിപ്പിച്ചത്. പൂജക്ക് ശേഷം കാവി കൊടി ഉയര്‍ത്തിയുള്ള ഫ്‌ളാഗ് ഓഫും നടത്തിയാണ് യുവാക്കള്‍ പദയാത്ര ആരംഭിച്ചത്. 150 പേരും മുപ്പത് കഴിഞ്ഞ യുവാക്കളാണെന്നും കല്യാണം നടക്കുന്നിനല്ലെന്നും അതുകൊണ്ടാണ് ഇത്തരമൊരു പദയാത്ര നടത്തേണ്ടിവന്നതെന്നും കര്‍ഷക യുവാവായ ഷണ്‍മുഖസുന്ദരം പറഞ്ഞു. ബെംഗളുരു, മംഗളുരു, ശിവമൊഗ്ഗ എന്നിങ്ങനെ കര്‍ണാടകയുടെ പല ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇവിടെ ഒത്തുകൂടിയത്. ഭൂരിഭാഗവും കര്‍ഷകര്‍ തന്നെയാണ്. പിന്നെയുള്ളവരാകട്ടെ നിത്യത്തൊഴിലാളികലും. ഇവര്‍ എല്ലാവരും ഉന്നയിക്കുന്ന പ്രശ്‌നം ഒന്നാണ്. കല്യാണം കഴിക്കാന്‍ ഒരു പെണ്‍കുട്ടിയില്ല!.

എഞ്ചിനീയറോ ഡോക്ടറോ പോലെയൊരു ജോലിയല്ലേ സര്‍ കൃഷിപ്പണിയും? പിന്നെ ഞങ്ങളോട് മാത്രമെന്തിനാണ് ഈ വിവേചനം? എന്നാണ് യുവാക്കള്‍ ചോദിക്കുന്നത്. ഈ വിവേചനത്തിലെ പ്രതിഷേധം കൂടിയാണ് ഇങ്ങനെയൊരു പദയാത്രക്ക് പിന്നിലെന്നും ഇവര്‍ പറയുന്നു.

പൂജയും ആരതിയുമൊക്കെയായി ഇവരെ ആശീര്‍വദിച്ച് വിടുന്ന കാഴ്ചയാണ് ഇവിടെ കണ്ടത്. മാണ്ഡ്യ കെ എം ദൊഡ്ഡിയില്‍ നിന്ന് കാട്ടിന് നടുവിലുള്ള മാലെ മഹാദേശ്വര ക്ഷേത്രത്തിലേക്കാണ് ഇവര്‍ പദയാത്ര നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button