Life Style

യുവാക്കളുടെ ഇടയില്‍ ഹൃദ്രോഗം വര്‍ധിക്കുന്നു, റിപ്പോര്‍ട്ട്

ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം പമ്പ് ചെയ്യുക എന്നതാണ് ഹൃദയത്തിന്റെ പ്രധാന ധര്‍മ്മം. എന്നാല്‍ ഹൃദ്രോഗങ്ങളുടെ ഭാഗമായി ഹൃദയത്തിന്റെ പമ്പിംഗ് ശേഷി കുറയുന്നു. ഇത് ശരീരത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത വിധം കുറയുകയാണെങ്കില്‍, അത് ഹൃദയസ്തംഭനം (cardiac arrest) എന്ന അവസ്ഥയിലേക്ക് നയിക്കുന്നു.

ഹൃദയസ്തംഭനം അനുഭവപ്പെടുന്ന വ്യക്തിക്ക് ക്ഷീണവും ശ്വാസതടസ്സവും അനുഭവപ്പെടാം. അമിതമായി ജലം ശരീരത്തില്‍ അടിഞ്ഞുകൂടുകയും അത് മൂലം ശരീരം വീര്‍ക്കുകയും ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പാദങ്ങളില്‍ നീര്‍വീക്കം ഉണ്ടാകുകയും, വയര്‍ വീര്‍ക്കുകയും, നെഞ്ചില്‍ വെള്ളം കെട്ടുന്നത് മൂലം കിടക്കുമ്പോള്‍ ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്‌തേക്കാം. ഇത് കൂടുന്ന പക്ഷം പല ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെടാന്‍ തുടങ്ങും.

ഹൃദ്രോഗങ്ങള്‍ ഹൃദയത്തെ തകരാറിലാക്കുകയോ ദുര്‍ബലപ്പെടുത്തുകയോ ചിലപ്പോള്‍ ഇത് ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഹൃദയത്തിലേക്ക് രക്തം നല്‍കുന്ന ധമനികളിലെ ബ്ലോക്കുകള്‍ മൂലം ഉണ്ടാകുന്ന കൊറോണറി ആര്‍ട്ടറി ഡിസീസ് ആണ് സാധാരണ കാരണങ്ങളിലൊന്ന്. ഇത് ഹൃദയാഘാതത്തിന് കാരണമാകുകയും ഹൃദയപേശികളെ തകരാറിലാക്കുകയും ചെയ്യുന്നു. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ അവസ്ഥകള്‍ ഹൃദയപേശികളെ നേരിട്ട് ബാധിക്കുകയോ കൊറോണറി ആര്‍ട്ടറി രോഗത്തിന് കാരണമാകുകയും ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

തകരാറിലായ ഹൃദയ വാല്‍വുകള്‍ കാലക്രമേണ ഹൃദയസ്തംഭനത്തിലേക്ക് നയിച്ചേക്കാം. ഹൃദയപേശികള്‍ ദുര്‍ബലമാകുന്ന അവസ്ഥയാണ് കാര്‍ഡിയോമയോപ്പതി. ഇത് ഇഡിയോപതിക് അല്ലെങ്കില്‍ മദ്യപാനം, വൈറല്‍ മയോകാര്‍ഡിറ്റിസ് പോലുള്ള അണുബാധകള്‍, കാന്‍സര്‍ ചികിത്സയുടെ ഭാഗമായുള്ള മരുന്നുകള്‍ കഴിക്കുന്നത്, കൊക്കെയ്ന്‍ പോലുള്ള മരുന്നുകളുടെ ഉപയോഗം മൂലവുമാകാം. ചില സാഹചര്യങ്ങളില്‍ തീവ്രമായ വൈകാരികമോ ശാരീരികമോ ആയ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഹൃദയപേശികള്‍ ദുര്‍ബലമാവുകയും വികസിക്കുകയും ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇതിനെ ‘ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം’ എന്ന് വിളിക്കുന്നു. ജന്മനായുള്ള ഹൃദ്രോഗം, ഹൃദയം ശരിയായി രൂപപ്പെടുന്നിന് തടസമാകുന്നു. ഇത്തരം വൈകല്യങ്ങളോടെ ജനിക്കുന്നവരില്‍ ഹൃദയസ്തംഭനത്തിന് സാധ്യത കൂടുതലാണ്.

ഇന്നത്തെ കാലത്ത് ഹൃദയസ്തംഭനം കണ്ടെത്തുക എളുപ്പമാണ്. രോഗിയുടെ മെഡിക്കല്‍ ഹിസ്റ്ററി, ശാരീരിക പരിശോധന, രക്തപരിശോധനകള്‍, എക്സ്-റേ, ഇസിജി, എക്കോകാര്‍ഡിയോഗ്രാം എന്നിവ ഹൃദ്രോഗവും ഹൃദയസ്തംഭനവും നിര്‍ണ്ണയിക്കാന്‍ ചെയ്യുന്ന ചില പതിവ് പരിശോധനകളില്‍ ചിലതാണ്. ചില സാഹചര്യങ്ങളില്‍ സിടി സ്‌കാനും എംആര്‍ഐയും ആവശ്യമായി വന്നേക്കാം. മിക്ക രോഗികളിലും മരുന്നുകള്‍ കൊണ്ട് ഹൃദയസ്തംഭനം ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കഴിയും. എന്നാല്‍ ചില രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതും കുത്തിവയ്പ്പുകള്‍ നല്‍കേണ്ടതായും വരും. ചില സാഹചര്യങ്ങളില്‍ ഹൃദയ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button