MollywoodLatest NewsKeralaNewsEntertainment

കുഞ്ഞ് ജനിച്ച്‌ മണിക്കൂറുകള്‍മാത്രം, ഫോട്ടോയും പേരും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുമൊക്കെ പങ്കുവച്ച് ബഷീര്‍ ബഷി

കുഞ്ഞിനെ ബെഡില്‍ കിടത്തിയിരിക്കുന്ന ചിത്രമാണ് ഇരുവരും ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെ കൊടുത്തത്

ബിഗ് ബോസ് താരവും നടനും മോഡലുമായ ബഷീര്‍ ബഷി വീണ്ടും അച്ഛനായ സന്തോഷം പങ്കുവച്ചു എത്തിയിരിക്കുകയാണ്. ജനിച്ചത് ആണ്‍കുട്ടിയാണെന്നും അമ്മ മഷൂറയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും താരം വ്യക്തമാക്കി. എന്നാൽ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് താരം പങ്കുവച്ച കുഞ്ഞിന്റെ ചിത്രമാണ്.

read also:തിങ്കളാഴ്ച നല്ല ദിവസം, വഴിയേ പോയ വയ്യാവേലി ഏണി വച്ച്‌ പിടിച്ച ശിവശങ്കർ: സിപിഎമ്മിനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍

സാധാരണ കുഞ്ഞുങ്ങള്‍ ജനിച്ചാല്‍ അവരുടെ കൈയ്യോ കാലോ മാത്രമാണ് പുറംലോകത്തെ കാണിക്കാറുള്ളത്. എന്നാല്‍ ജനിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ കുഞ്ഞിന്റെ ഫോട്ടോയും പേരും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുമൊക്കെ ബഷീര്‍ പങ്കുവെച്ചിരിക്കുകയാണ്.

കുഞ്ഞിനെ ബെഡില്‍ കിടത്തിയിരിക്കുന്ന ചിത്രമാണ് ഇരുവരും ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെ കൊടുത്തത്. ഒപ്പം അവന് മുഹമ്മദ് ഇബ്രാന്‍ ബഷീര്‍ എന്ന് പേര് നല്‍കിയതായും താരം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button