Latest NewsNewsIndia

ഇസ്രയേലില്‍ താമസിക്കുന്ന മലയാളികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

കര്‍ഷക സംഘത്തില്‍ നിന്ന് മുങ്ങിയ ബിജുവിന് ഇനി രക്ഷയില്ല, വിഷയത്തില്‍ കേന്ദ്രം ഇടപെട്ടു, ബിജു കുര്യനെ സഹായിക്കുന്നവര്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് മുന്നറിയിപ്പ്

ജറുസലേം: ഇസ്രയേലില്‍ താമസിക്കുന്ന മലയാളികള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. കാര്‍ഷിക പഠനത്തിനെത്തിയ സംഘത്തില്‍ നിന്ന് മുങ്ങിയ ബിജു കുര്യനെ സഹായിക്കുന്നവരുണ്ടെങ്കില്‍ അവസാനിപ്പിക്കണമെന്നും എംബസി നിര്‍ദ്ദേശം നല്‍കി.

Read Also: അടുത്ത ആറ് മാസത്തേക്ക് ഈ ബാങ്കിൽ നിന്നും പിൻവലിക്കാൻ സാധിക്കുന്ന തുക 5000 രൂപയിൽ താഴെ, കാരണം ഇതാണ്

ഇപ്പോള്‍ കീഴടങ്ങി തിരിച്ചുപോകാന്‍ തയ്യാറായാല്‍ വലിയ കുഴപ്പമുണ്ടാകില്ല, അല്ലെങ്കില്‍ ബിജു കുര്യനും സഹായിക്കുന്നവര്‍ക്കും വലിയ വില നല്‍കേണ്ടി വരും. ബിജുവിന് ഇസ്രയേലില്‍ നല്ല ഭാവി ഉണ്ടാവില്ലെന്നും എംബസി മുന്നറിയിപ്പ് നല്‍കി.

വിസ റദ്ദാക്കി ബിജു കുര്യനെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ ഇന്ത്യന്‍ എംബസി ഇടപെട്ടത്. വിസ കാലാവധി മേയില്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ ഉടന്‍ നാട്ടിലേക്ക് വന്നാല്‍ ഇസ്രയേല്‍ നിയമനടപടികള്‍ നേരിടേണ്ടി വരില്ലെന്നും, ബിജുവിനെ സംരക്ഷിക്കുന്നവരും പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും എംബസി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button