Latest NewsNewsIndiaEntertainmentKollywood

നടൻ ചിമ്പുവിന്റെ വധു ശ്രീലങ്കൻ തമിഴ് പെണ്‍കുട്ടി? സത്യാവസ്ഥ വെളിപ്പെടുത്തി താരം

ഒബേലി എൻ കൃഷ്‍ണ ഒരുക്കുന്ന 'പത്ത് തല'യാണ് താരത്തിന്റെ പുതിയ ചിത്രം

തെന്നിന്ത്യൻ താരം ചിമ്പു വിവാഹിതനായി എന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വാർത്തകൾ പ്രചരിക്കുന്നു. ശ്രീലങ്കൻ തമിഴ് പെണ്‍കുട്ടിയുമായി ചിമ്പുവിന്റെ വിവാഹ നിശ്‍ചയം കഴിഞ്ഞുവെന്നും പ്രചാരണം ഉണ്ടായിരുന്നു ഇതില്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് ചിമ്പുവിന്റെ ഓഫീസ്.

സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന വിവാഹ വാര്‍ത്ത നിഷേധിക്കുകയാണെന്നും യാതൊരു സത്യവുമില്ല എന്നും ചിമ്പുവിന്റെ മീഡിയ മാനേജര്‍ ഹരിഹരൻ ഗജേന്ദ്രൻ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

read also: ചിത്രങ്ങളിൽ നിന്ന് ആവശ്യമില്ലാത്ത വസ്തുക്കളെ നീക്കം ചെയ്യാം, ഗൂഗിൾ പിക്സലിന്റെ മാജിക് ഇറേസർ കൂടുതൽ ഉപഭോക്താക്കളിലേക്ക്

‘ചിമ്പു ഒരു ശ്രീലങ്കൻ തമിഴ് പെണ്‍കുട്ടിയുമായി വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന വാര്‍ത്ത ഞങ്ങള്‍ നിഷേധിക്കുകയാണ്. അതില്‍ ഒരു സത്യവുമില്ല. വിവാഹം പോലുള്ള വ്യക്തിപരമായ വിഷയങ്ങള്‍ വാര്‍ത്തയാക്കുമ്പോള്‍ ഞങ്ങളുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിക്കുന്നു. വിവാഹം സംബന്ധിച്ച് എന്തെങ്കിലും സന്തോഷ വാര്‍ത്ത ഉണ്ടെങ്കില്‍ ആദ്യം വിളിച്ചറിയിക്കുക ഞങ്ങളുടെ മാധ്യമസുഹൃത്തുക്കളെയാണെന്നും’ ചിമ്പുവിന്റെ ഓഫീസില്‍ നിന്ന് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

ഒബേലി എൻ കൃഷ്‍ണ ഒരുക്കുന്ന ‘പത്ത് തല’യാണ് താരത്തിന്റെ പുതിയ ചിത്രം. മാര്‍ച്ച് 30ന് ചിത്രം പ്രദർശനത്തിന് എത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button