IdukkiKeralaNattuvarthaLatest NewsNews

മു​ള്ള​ൻ​പ​ന്നി​യെ നാ​ട​ൻ തോ​ക്ക് ഉ​പ​യോ​ഗി​ച്ച് വേ​ട്ട​യാ​ടി : പ്രതി അറസ്റ്റിൽ

വ​ണ്ടി​പ്പെ​രി​യാ​ർ വാ​ളാ​ർ​ഡി തെ​ങ്ങ​നാ​കു​ന്നി​ൽ സോ​യി മാ​ത്യു ആണ് അറസ്റ്റിലായത്

കു​മ​ളി: മു​ള്ള​ൻ​പ​ന്നി​യെ വേ​ട്ട​യാ​ടി​യ ആളെ കു​മ​ളി വ​ന​പാ​ല​കർ അറസ്റ്റ് ചെയ്തു. വ​ണ്ടി​പ്പെ​രി​യാ​ർ വാ​ളാ​ർ​ഡി തെ​ങ്ങ​നാ​കു​ന്നി​ൽ സോ​യി മാ​ത്യു ആണ് അറസ്റ്റിലായത്. മു​ള്ള​ൻ​പ​ന്നി​യെ നാ​ട​ൻ തോ​ക്ക് ഉ​പ​യോ​ഗി​ച്ച് വേ​ട്ട​യാ​ടി വാ​ഹ​ന​ത്തി​ൽ ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇയാൾ പിടിയിലായത്.

Read Also : യു​വ​തി​യെ​ പീ​ഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​ : മൂന്നുപേർക്കെതിരെ പരാതി, അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം

കു​മ​ളി വാ​ളാ​ർ​ഡി ഓ​ട​മേ​ട് ഭാ​ഗ​ത്ത് വെച്ചാണ് ഇയാൾ പിടിയിലായത്. പ്രദേശത്ത് വ​ന​പാ​ല​ക​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ ഈ ​മേ​ഖ​ല​യി​ൽ​ നി​ന്ന് വെ​ടി​യൊ​ച്ച കേ​ട്ടു. തു​ട​ർ​ന്ന്, ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ഇ​തു​വ​ഴി വ​ന്ന സോ​യി പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ൽ ​നി​ന്ന് ചാ​ക്കി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ മു​ള്ള​ൻ​പ​ന്നി​യു​ടെ ജ​ഡ​വും നാ​ട​ൻ തോ​ക്കും തി​ര​യും വേ​ട്ട​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന മ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തിയിട്ടുണ്ട്.

ചെ​ല്ലാ​ർ​കോ​വി​ൽ സെ​ക്‌​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി.​കെ. വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഗ്രേ​ഡ് സെ​ക്‌​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ വി.​എ​സ്. മ​നോ​ജ്, ജെ. ​വി​ജ​യ​കു​മാ​ർ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എം. ​സ​തീ​ഷ്, ഫോ​റ​സ്റ്റ് വാ​ച്ച​ർ ഇ. ​ഷൈ​ജു​മോ​ൻ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button