KeralaLatest NewsNews

യുവജന കമ്മീഷനിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ല, വീണ്ടും 26 ലക്ഷം ആവശ്യപ്പെട്ട് ചിന്ത

ചിന്തയ്ക്ക് അനുവദിച്ച പണം ഒന്നിനും തികയുന്നില്ല, സംസ്ഥാന സര്‍ക്കാരിനോട് വീണ്ടും 26 ലക്ഷം ആവശ്യപ്പെട്ട് ചിന്ത

തിരുവനന്തപുരം: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ സ്ഥിരമായി ചര്‍ച്ചകളില്‍ ഇടംപിടിക്കുന്നത്. ശമ്പള കുടിശ്ശിക, പ്രബന്ധത്തിലെ കോപ്പിയടി, വാഴക്കുല വിവാദം, ആഡംബര റിസോര്‍ട്ട് വിവാദം ഇങ്ങനെ പോകുന്നു ചിന്തയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍. ഇപ്പോള്‍ ചിന്തയുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം ഉയര്‍ന്നിരിക്കുകയാണ്. യുവജനകമ്മീഷനില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ലെന്ന വാദവുമായാണ് ഇത്തവണ ചിന്ത രംഗത്ത് എത്തിയിരിക്കുന്നത്.

Read Also: ഇന്റർനെറ്റ് വേഗത്തിൽ റെക്കോർഡ് മുന്നേറ്റവുമായി ഇന്ത്യ, ജനുവരിയിലെ കണക്കുകൾ അറിയാം

ഇതിനായി അടിയന്തിരമായി 26ലക്ഷം നല്‍കാന്‍ ആവശ്യപ്പെട്ട് ചിന്താ ജെറോം ധനകാര്യവകുപ്പിന് കത്തയച്ചു എന്നാണ് റിപ്പോര്‍ട്ട്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് ധനകാര്യവകുപ്പ് യുവജന കമ്മീഷന് 18 ലക്ഷം രൂപ അനുവദിച്ചത്. ഇത് ചിന്തയുടെ ശമ്പള കുടിശ്ശിക നല്‍കാന്‍ വേണ്ടി മാത്രമാണ് വിനിയോഗിച്ചത്. 50,000 രൂപ ശമ്പളമുണ്ടായിരുന്ന യുവജന കമ്മീഷന്‍ അധ്യക്ഷയുടെ ശമ്പളം ഒരു ലക്ഷം രൂപയാക്കിയതോടെ അതുവരെ ജോലി ചെയ്ത മാസങ്ങളിലെ ശമ്പളവും ഒരു ലക്ഷം രൂപയാക്കി നിശ്ചയിച്ച് മിച്ചം വരുന്ന തുക ശമ്പള കുടിശ്ശിക ഇനത്തില്‍ നല്‍കണമെന്ന് ചിന്താ ജെറോം തന്നെ ആവശ്യപ്പെട്ടതിനുസരിച്ച് ധനകാര്യകമ്മീഷന്‍ നല്‍കുകയായിരുന്നു.

കഴിഞ്ഞ ബജറ്റില്‍ 76.06 ലക്ഷം രൂപയാണ് യുവജന കമ്മീഷന് അനുവദിച്ചത്. തുക തികഞ്ഞില്ലെന്ന് കാണിച്ച് ഡിസംബറില്‍ ഒമ്പത് ലക്ഷം രൂപ വീണ്ടും അനുവദിച്ചിരുന്നു. ഇതിനും പുറമെയാണ് ശമ്പള കുടിശ്ശികയായി 18 ലക്ഷം അനുവദിച്ചത്. എല്ലാം ചേര്‍ത്ത് 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനത്തില്‍ ഇതുവരെ 1.03 കോടി രൂപയിലധികം യുവജനകമ്മീഷന്‌സര്‍ക്കാര്‍ നല്‍കി.

നിലവില്‍ 10 ലക്ഷം രൂപയില്‍ അധികം തുകയുടെ ബില്ലുകള്‍ ട്രഷറി വഴി മാറ്റണമെങ്കില്‍ അതിന് ധനകാര്യ വകുപ്പിന്റെ അനുമതി തേടേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാലാണ് ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. ഈ സന്ദര്‍ഭത്തിലാണ് ചിന്താ ജെറോം 26 ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button