KeralaLatest NewsNews

ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്ന സംഭവം, പ്രതി പിടിയില്‍

ആലപ്പുഴ: പുന്നപ്രയില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ പ്രതി പിടിയില്‍. ചുങ്കം സ്വദേശി ശ്രീജിത്ത് ആണ് പിടിയിലായത്. പുന്നപ്ര വടക്ക് പഞ്ചായത്ത് സ്വദേശി അതുലാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി പറവൂര്‍ ഭഗവതിക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇടയിലായിരുന്നു കുത്തേറ്റത്. ആലപ്പുഴ പുന്നമടയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

Read Also: വിദ്യാര്‍ത്ഥിനികളെ വരിവരിയായി നിര്‍ത്തി പാവാടയുടെ നീളമളന്ന് അധ്യാപകര്‍: പാവാട ധരിച്ചെത്തി പ്രതിഷേധിച്ച്‌ ആണ്‍കുട്ടികള്‍

ആലപ്പുഴയില്‍ ഉത്സവത്തിനിടെ നടന്ന സംഘര്‍ഷത്തിനിടയിലാണ് യുവാവ് കുത്തേറ്റു മരിച്ചത്. പുന്നപ്ര വടക്ക് പഞ്ചായത്ത് നാലാം വാര്‍ഡ് സലിം കുമാറിന്റെ മകന്‍ അതുല്‍ (26)ആണ് മരിച്ചത്. പറവൂര്‍ ഭഗവതിക്കല്‍ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം നടന്നത്.

ഉത്സവത്തിന്റെ ഭാഗമായി നടന്ന നാടന്‍ പാട്ടിനിടെ ഉണ്ടായ സംഘര്‍ഷത്തിനൊടുവിലാണ് യുവാവിന് കുത്തേറ്റത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button