Latest NewsNews

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് വിഭവങ്ങള്‍

രക്തത്തില്‍ കാണപ്പെടുന്ന മെഴുക് പോലുള്ള പദാര്‍ഥമാണ് കൊളസ്ട്രോള്‍. കോശങ്ങളുടെ നിര്‍മാണ പ്രക്രിയയില്‍ നിശ്ചിത അളവില്‍ കൊളസ്ട്രോള്‍ ശരീരത്തിന് ആവശ്യമാണ്. എന്നാല്‍ ഇതിന്‍റെ അളവ് ആവശ്യത്തിലും അധികമാകുമ്പോൾ ഹൃദയം അടക്കമുള്ള അവയവങ്ങള്‍ക്ക് നാശം വരുത്തും. രക്തധമനികളില്‍ കൊളസ്ട്രോള്‍ കെട്ടിക്കിടക്കുന്നത് ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള ജീവന്‍തന്നെ നഷ്ടമാകാനിടയുള്ള സങ്കീര്‍ണതകളിലേക്ക് നയിക്കാം.

മരുന്നുകള്‍, വ്യായാമം അടങ്ങിയ സജീവ ജീവിതശൈലി എന്നിവയെല്ലാം രക്തത്തിലെ കൊളസ്ട്രോള്‍ തോത് പരിധി വിട്ടയുരാതിരിക്കാന്‍ നിര്‍ദ്ദേശിക്കപ്പെടാറുണ്ട്. നെഞ്ചിന്‍റെ ഇടത് വശത്തായി വേദന, ഭാരം അനുഭവപ്പെടല്‍, വീര്‍പ്പ്മുട്ടല്‍, തലകറക്കം, മനംമറിച്ചില്‍, മരവിപ്പ്, അമിതമായ ക്ഷീണം, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, നെഞ്ചിന് കനം, രക്തസമ്മര്‍ദം ഉയരല്‍, സ്ഥിരതയില്ലാത്ത നടപ്പ്, കുഴഞ്ഞ സംസാരം, കാലുകളില്‍ വേദന എന്നിവയെല്ലാം കൊളസ്ട്രോള്‍ തോത് ഉയരുന്നതിന്‍റെ ലക്ഷണങ്ങളാണ്.

കൊളസ്ട്രോള്‍ തോത് കുറയ്ക്കാന്‍ ഇനി പറയുന്ന ഭക്ഷണവിഭവങ്ങള്‍ സഹായകമാണ്.

വൈറ്റമിന്‍ കെ, സി, ബി5, ബി6, ഇ, മോണോസാച്ചുറേറ്റഡ് കൊഴുപ്പ് എന്നിവയെല്ലാം അടങ്ങിയ അവക്കാഡോ രക്തസമ്മര്‍ദം കുറയ്ക്കാനും ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാനും നല്ലതാണ്. എല്‍ഡിഎല്‍, എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ തോത് നിയന്ത്രിക്കാനും ട്രൈഗ്ലിസറൈഡ് തോത് കുറയ്ക്കാനും അവക്കാഡോ സഹായിക്കും.

ആരോഗ്യകരമായ ചര്‍മം മുതല്‍ മെച്ചപ്പെട്ട ദഹനസംവിധാനം വരെ പല ഗുണങ്ങളും ആപ്പിള്‍ കഴിക്കുന്നതിലൂടെ ലഭിക്കുന്നതാണ്. പെക്ടിന്‍ ഫൈബറും പോളിഫെനോളുകള്‍ പോലുള്ള ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ ആപ്പിള്‍ അനാരോഗ്യകരമായ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. രക്തധമനികള്‍ കട്ടിയാകാതിരിക്കാനും ഇത് സഹായകമാണ്.

നാരങ്ങ,ഓറഞ്ച്, മാള്‍ട്ട, മുന്തിരി എന്നിങ്ങനെ വൈറ്റമിന്‍ സി ചേര്‍ന്നിട്ടുള്ള പഴങ്ങളും കൊളസ്ട്രോള്‍ നിയന്ത്രിക്കും. ഹെസ്പെരിഡിന്‍ അടങ്ങിയ ഈ പഴങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കും. ഇതില്‍ ഉള്ള പെക്ടിന്‍ ഫൈബറും ലിമോനോയ്ഡ് സംയുക്തങ്ങളും എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തധമനികള്‍ കട്ടിയാകാതിരിക്കാനും സഹായകമാണ്. ഇതിലുള്ള ആന്‍റിഓക്സിഡന്‍റുകള്‍ ഹൃദയാഘാതത്തിന്‍റെയും പക്ഷാഘാതത്തിന്‍റെയും സാധ്യതയും കുറയ്ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button