Latest NewsNewsInternationalKuwaitGulf

ഇന്ത്യൻ എഞ്ചിനീയേഴ്സ് ഫോറം കുവൈത്തും കുവൈത്ത് ചാപ്റ്ററും സംയുക്ത രക്തദാന ക്യാമ്പ് നടത്തി

കുവൈത്ത് സിറ്റി: ഇന്ത്യൻ എഞ്ചിനീയേഴ്സ് ഫോറം കുവൈറ്റും (ഐഇഎഫ്-കെ) ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്ററും സംയുക്തമായി ഐഇഎഫ്-കെയുടെ സാമൂഹിക സേവന പദ്ധതിക്ക് കീഴിൽ ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് നടത്തി. കുവൈത്തിന്റെ ദേശീയ-വിമോചന ദിനാചരണവുമായി ബന്ധപ്പെടുത്തി ”എന്റെ രക്തം കുവൈത്തിന്” എന്ന ബ്ലഡ് ബാങ്കിന്റെ ക്യാമ്പയിനുള്ള പിന്തുണ കൂടിയായിട്ടാണ് ക്യാമ്പ് നടത്തിയത്. 2023 ഫെബ്രുവരി 22നാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

Read Also: ‘സത്യവാങ്മൂലത്തിൽ രാഹുലിന് വെറും 5.8 കോടി രൂപയുടെ പണവും സ്വർണ്ണവും നിക്ഷേപങ്ങളും, വീട് മാത്രമില്ല’: ശ്രീജിത്ത് പണിക്കർ

ഇന്ത്യൻ എഞ്ചിനീയേഴ്സ് ഫോറം കുവൈറ്റിലെ വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ള ഇന്ത്യൻ എഞ്ചിനീയർമാരുടെ സജീവ കൂട്ടായ്മയാണ്. കുവൈറ്റിൽ ജോലി ചെയ്യുന്ന ഇന്ത്യൻ എഞ്ചിനീയർമാരുടെ പ്രശ്നങ്ങൾ മനസിലാക്കുന്നതിനും കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ അത് എത്തിക്കുന്നതിനും, രക്തദാനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ നിരവധി സാമൂഹിക-ക്ഷേമ സംരംഭങ്ങളിലൂടെ കുവൈത്തിലെ സമൂഹത്തിൽ അടുത്ത് ഇടപെടുകയും ചെയുന്ന സംഘടനയാണ് ഐ ഇ എഫ് -കെ . സംഘടനയിലെ അംഗങ്ങളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് രക്തദാന ക്യാമ്പിന് ലഭിച്ചത്.

ഐഇഎഫ്-കെ സ്ഥാപകനും മുൻ പ്രസിഡന്റുമായ വൈകുണ്ഠ് ആർ ഷേണായിയാണ് പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. സമൂഹത്തിന്റെ ഐക്യവും ചലനാത്മകതയും നിലനിർത്തുന്നതിന് സാമൂഹികവും സാംസ്‌കാരികവുമായ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അതിൽ എഞ്ചിനീയർമാർക്ക് വഹിക്കാനാകുന്ന നിർണായക പങ്കിനെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ കാഴ്ചപ്പാടോടുകൂടി ഷെഡ്യൂൾ ചെയ്തിരിക്കുന്ന പ്രവർത്തനങ്ങളിൽ അടുത്ത പ്രോഗ്രാം ക്ലീൻ ബീച്ച് ക്യാമ്പയ്നാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സാമൂഹിക സേവനങ്ങൾക്കും രക്തദാന ക്യാമ്പിന്റെ മാതൃകാപരമായ നടത്തിപ്പിനും ഉള്ള പുരസ്‌കാരം രാജൻ തോട്ടത്തിൽ, IEF-K യ്ക്ക് സമ്മാനിച്ചു.

ബിഡികെ കുവൈത്ത് ചാപ്റ്ററിന്റെ ബിസിനസ് പങ്കാളികളായ ബിഇസി എക്സ്ചേഞ്ച് ആണ് പരിപാടി സ്‌പോൺസർ ചെയ്തത് . ബിഡികെ അംഗങ്ങളായ സോഫി രാജൻ, നളിനാക്ഷൻ ഒളവറ, വിനിത, ബിജി മുരളി, ഉണ്ണികൃഷ്ണൻ, നിയാസ്, നിമിഷ്, ജയൻ, ഐഇഎഫ്-കെ ജനറൽ സെക്രട്ടറി ബെൻസി കെ ബേബി, സെക്രട്ടറി ശ്രീരാജ് രാജൻ, കൾച്ചറൽ സെക്രട്ടറി സുനീത് നൊറോണ & ഐ.ഇ.എഫ് – കെ അംഗങ്ങൾ മെറിൽ, വിവേക്, സന്തോഷ്, സജോ, ചന്ദൻ,  സച്ചിൻ, ഷദാബ് എന്നിവർ ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി പ്രവർത്തിച്ചു.

കുവൈത്തിൽ രക്തദാന ക്യാമ്പുകൾ, രക്തദാന ബോധവൽക്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുവാൻ താൽപര്യപ്പെടുന്ന വ്യക്തികൾക്കും സംഘടനകൾക്കും ബി ഡി കെ കുവൈറ്റ് ഹെൽപ്പ് ലൈൻ നമ്പരായ 9981 1972 / 6999 7588 എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.

Read Also: കലാഭവൻ മണി, മുരളി, രതീഷ്, സുബി സുരേഷ് എല്ലാവരും മരണപ്പെട്ടത് കരൾരോ​ഗം കാരണം: ശാന്തിവിള ദിനേശ്

shortlink

Related Articles

Post Your Comments

Related Articles


Back to top button