KeralaLatest NewsNews

ജീൻസും ഷർട്ടും ധരിച്ച് ചിന്ത ജെറോം : അശ്ലീല കമന്റുമായി സോഷ്യൽ മീഡിയ

ചിന്തയെ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

ഡിവൈഎഫ്ഐ അഖിലേന്ത്യ യുവതി കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയ ചിന്ത ജെറോമിന്റെ ചിത്രങ്ങൾക്ക് നേരെ വിമർശനം. അസമിൽ നിന്ന് എത്തിയ പ്രവർത്തക മലയാള വിപ്ലവഗാനമായ 100 പൂക്കളെ 100 പൂക്കളെ എന്ന ഗാനം ആലപിക്കുന്ന വീഡിയോ ചിന്ത ജെറോം പങ്കുവച്ചിരുന്നു . അതിൽ ജീൻസും ഷർട്ടും ധരിച്ചു നിൽക്കുന്ന ചിന്തയുടെ ചിത്രത്തെ അശ്ലീലമായി കാണുന്ന നിലപാടുകളാണ് മലയാളി പങ്കുവയ്ക്കുന്നത്.

read also: ഗാനമേളക്ക് ശേഷം ഓടി രക്ഷപ്പെട്ട് വിനീത് ശ്രീനിവാസൻ!! വീഡിയോ വൈറൽ

ചിന്തയെ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. പടക്കം എന്നും വാഴക്കുല എന്നും കുല പഴുത്തോ എന്നും അശ്ലീലമായി ചോദിക്കുന്ന അനവധി കമന്റുകൾ ആണ് ഇതിൽ വന്നു നിറയുന്നത്. പി എച്ച് ഡി പ്രബന്ധത്തിലെ വാഴക്കുല വിവാദത്തെ ഇത്തരം കമന്റുകൾ ഓർമിപ്പിക്കുന്നു. എങ്കിലും പ്രബന്ധത്തിന് നേരെയുള്ള വിമർശനം അല്ല മറിച്ച് ചിന്തയുടെ വസ്ത്രധാരണ രീതിയാണ് സദാചാര മലയാളിയെ പ്രകോപിതനാക്കുന്നത് എന്ന് വ്യക്തം

shortlink

Related Articles

Post Your Comments

Related Articles


Back to top button