Latest NewsNewsLife StyleHealth & Fitness

സ്ട്രോക്ക് തടയാൻ ചെയ്യേണ്ടത്

പുതിയ കാലത്ത് ചെറുപ്പക്കാര്‍ക്ക് പോലും പക്ഷാഘാതം പിടിപെടുന്നു. ഇപ്പോള്‍ സ്‌ട്രോക്ക് ബാധിച്ച് മരണത്തിനു കീഴ്‌പ്പെടുന്നവരില്‍ ചെറുപ്പക്കാരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണത്രേ.

പലരും പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍ അവഗണിക്കുകയാണ് ചെയ്യുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കണക്കുകള്‍ പ്രകാരം ലോകത്താകെ പക്ഷാഘാതം സംഭവിക്കുന്നവരില്‍ 10 ശതമാനം 50 വയസ്സില്‍ താഴെയുള്ളവരാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, പ്രമേഹം, അമിതവണ്ണം എന്നിവ തുടര്‍ന്നാല്‍ പക്ഷാഘാത സാധ്യത വളരെ കൂടുതലാണ്.

അമിതമായ പുകവലി കൂടിയുണ്ടെങ്കില്‍ അപകട സാധ്യത ഇരട്ടിയാണ് ചെറുപ്പക്കാര്‍ക്കുപോലും. പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍ സമയത്ത് തിരിച്ചറിഞ്ഞ് വൈദ്യ പരിശോധന നടത്തി ചികിത്സ ആരംഭിക്കുകയാണ് വേണ്ടതെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. സ്‌ട്രോക്കിനെ പ്രതിരോധിക്കുന്ന വിധമുള്ള വ്യായാമമുറകള്‍ ശീലമാക്കുന്നത് നല്ലതാണ്.

ഒപ്പം ഭക്ഷണക്രമത്തിലും പോസിറ്റീവ് ആയ മാറ്റങ്ങള്‍ കൊണ്ടുവരണം. സ്‌ട്രോക് വരാതിരിക്കാന്‍ ചില ഭക്ഷണങ്ങള്‍ കഴിക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. ക്യാരറ്റ്, സവാള എന്നിവയൊക്കെ ഇത്തരത്തിലുളള ഭക്ഷണങ്ങളാണ്. ക്യാരറ്റും സവാളയും കഴിക്കുന്നത് പക്ഷാഘാതം വരാതിരിക്കാനും ഹൃദയസംരക്ഷണത്തിനും വളരെ നല്ലതാണ്. എന്നാല്‍ അത്തരത്തിലുളള ഭക്ഷണമാണ് റാഡിഷ് എന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

Read Also : ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ താൽക്കാലിക ഒഴിവ്: അപേക്ഷ ക്ഷണിച്ചു

റാഡിഷില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ തലച്ചോറിനെയും ഹൃദയത്തെയും സംരക്ഷിക്കാന്‍ സഹായിക്കും. റാഡിഷ് കഴിക്കുന്നത് രക്തചംക്രമണ വ്യവസ്ഥയെ സഹായിക്കുകയും. സ്‌ട്രോക് വരാനുളള സാധ്യത കുറയ്ക്കുകയും ചെയ്യും. വെളളം ധാരാളം അടങ്ങിയ ഒരു പച്ചക്കറി കൂടിയാണ് റാഡിഷ്. റാഡിഷ് രക്ത സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. അതിനാല്‍ റാഡിഷ് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം സ്‌ട്രോക്ക് ഉണ്ടാകാനുള്ള ഒരു വലിയ ഘടകമാണ്. ഇത് നിയന്ത്രിക്കപ്പെടുന്നില്ലെങ്കില്‍ നിങ്ങളുടെ ഹൃദയാഘാത സാധ്യത ഇരട്ടിയാക്കുന്നു അല്ലെങ്കില്‍ നാലിരട്ടിയാക്കുന്നു. ”ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് പുരുഷന്മാരിലും സ്ത്രീകളിലും ഹൃദയാഘാതത്തിനുള്ള ഏറ്റവും വലിയ വില്ലനെന്ന് ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ന്യൂറോളജി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. നതാലിയ റോസ്റ്റ് പറയുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഡോ. നതാലിയ പറയുന്നത് താഴേ ചേര്‍ക്കുന്നു.

1. നിങ്ങളുടെ ഭക്ഷണത്തിലെ ഉപ്പ് ഒരു ദിവസം 1,500 മില്ലിഗ്രാമില്‍ കൂടരുത്.

2. ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഭക്ഷണങ്ങളായ ബര്‍ഗറുകള്‍, ചീസ്, ഐസ്‌ക്രീം എന്നിവ ഒഴിവാക്കുക.

3. എല്ലാ ദിവസവും 4 മുതല്‍ 5 കപ്പ് പഴങ്ങളും പച്ചക്കറികളും കഴിക്കുക.

4. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മത്സ്യം, ധാന്യങ്ങള്‍, കൊഴുപ്പ് കുറഞ്ഞ പാല്‍ എന്നിവ കഴിക്കുക.

5. ദിവസവും ഒരു മണിക്കൂര്‍ വ്യായാമത്തിനായി സമയം മാറ്റിവയ്ക്കുക.

6. പുകവലി ശീലം പൂര്‍ണമായും ഒഴിവാക്കുക.

അമിതവണ്ണവും അതുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളും (ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉള്‍പ്പെടെ), ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും ഡോ. നതാലിയ സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button