Latest NewsNewsBusiness

എയർടെൽ ഉപഭോക്താക്കൾക്ക് തിരിച്ചടി, നിരക്കുകൾ വർദ്ധിപ്പിക്കാൻ സാധ്യത

വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് എയർടെൽ നിരക്കുകൾ കുത്തനെ കൂട്ടുന്നത്

കുറഞ്ഞ നിരക്കിലുള്ള അടിസ്ഥാന പ്ലാൻ അവസാനിപ്പിച്ചതിന് പിന്നാലെ ഉപഭോക്താക്കൾക്ക് തിരിച്ചടിയുമായി ഭാരതി എയർടെൽ വീണ്ടും രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം തന്നെ നിരക്കുകൾ വർദ്ധിപ്പിക്കാനാണ് എയർടെൽ പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച സൂചനകൾ എയർടെൽ ചെയർമാൻ സുനിൽ ഭാരതി മിത്തൽ നൽകിയിട്ടുണ്ട്. അടുത്തിടെ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് എയർടെൽ നിരക്കുകൾ കുത്തനെ കൂട്ടുന്നത്. അതിനാൽ, 2023- ന്റെ പകുതിയോടെ റീചാർജ് പ്ലാനുകളിൽ വലിയ മാറ്റം തന്നെ ഉണ്ടാകാൻ സാധ്യതയുണ്ട്. ഓരോ ഉപഭോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 200 രൂപയായി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Also Read: ‘മാനനഷ്ടക്കേസ് കൊടുക്കണമെങ്കിൽ ആദ്യം മാനമുണ്ടെന്നു തെളിയിക്കേണ്ടി വരും’: പരിഹസിച്ച് അഡ്വ. എ ജയശങ്കർ

2021 നവംബറിലാണ് എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ ഉയർത്തിയത്. അക്കാലയളവിൽ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് 18 ശതമാനം മുതൽ 25 ശതമാനം വരെയാണ് വർദ്ധിപ്പിച്ചത്. എയർടെലിന് പുറമേ, മറ്റു ടെലികോം കമ്പനികളെല്ലാം ഈ വർഷം തന്നെ നിരക്കുകൾ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button