ThrissurLatest NewsKeralaNattuvarthaNews

പ​റമ്പി​ലെ പു​ല്ലി​നു തീ​പി​ടി​ച്ച​ത് അ​ണ​യ്ക്കു​ന്ന​തി​നി​ടെ വയോധികന് ദാരുണാന്ത്യം

പു​ല്ലൂ​ർ ഊ​ര​കം സ്വ​ദേ​ശി മ​ണ​മാ​ട​ത്തി​ൽ സു​ബ്ര​ൻ (75) ആ​ണ് മ​രി​ച്ച​ത്

ഇ​രി​ങ്ങാ​ല​ക്കു​ട: പ​റമ്പി​ലെ പു​ല്ലി​നു തീ​പി​ടി​ച്ച​ത് അ​ണ​യ്ക്കു​ന്ന​തി​നി​ടെ ജോ​ലി​ക്കാ​യി നി​ന്നി​രു​ന്ന വ​യോ​ധി​ക​ൻ പൊ​ള്ള​ലേ​റ്റു മ​രി​ച്ചു. പു​ല്ലൂ​ർ ഊ​ര​കം സ്വ​ദേ​ശി മ​ണ​മാ​ട​ത്തി​ൽ സു​ബ്ര​ൻ (75) ആ​ണ് മ​രി​ച്ച​ത്.

ചൊവ്വാഴ്ച ഉ​ച്ച​ക്ക് 12 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഊര​കം പ​ള്ളി​ക്കു പി​ന്നി​ലു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ തെ​ങ്ങും​പ​റ​മ്പി​ലെ പു​ല്ലി​നാ​ണ് തീ​പ​ട​ർ​ന്ന​ത്. പ​രി​സ​ര​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തീ ​അ​ണ​ക്കാ​ൻ ശ്ര​മം ന​ട​ത്തിയെങ്കിലും സാധിച്ചില്ല. തുടർന്ന്, സം​ഭ​വ​മ​റി​ഞ്ഞ് സ്ഥലത്തെത്തിയ ഇ​രി​ങ്ങാ​ല​ക്കു​ട ഫ​യ​ർ​ഫോ​ഴ്സാണ് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കിയത്.

Read Also : കരിമ്പന മുറിച്ചുമാറ്റുന്നതിനിടെ യന്ത്രവാള്‍ പനയില്‍ ഇറുകി: വലിച്ചുവീഴ്ത്തുന്നതിനിടെ കയർ പൊട്ടി മധ്യവയസ്കൻ മരിച്ചു

ഇ​തി​നി​ടെ​യാ​ണ് ഈ ​പ​റ​മ്പി​ൽ പ​ണി ചെ​യ്തു​കൊ​ണ്ടി​രു​ന്ന സു​ബ്ര​നെ പൊ​ള്ള​ലേ​റ്റ് അ​വ​ശ​നി​ല​യി​ൽ ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button