KollamKeralaNattuvarthaLatest NewsNews

മു​ൻ​വി​രോ​ധ​ത്തി​ൽ വ​ഴി​യി​ൽ ത​ട​ഞ്ഞ് നി​ർ​ത്തി അ​ക്ര​മം : യുവാവ് പിടിയിൽ

ഞാ​റ​യ്ക്ക​ൽ ആ​പ്പ​ഴി​കം വീ​ട്ടി​ൽ സ​തീ​ഷ് (38) ആ​ണ് അറസ്റ്റിലായത്

കൊ​ല്ലം: മു​ൻ​വി​രോ​ധ​ത്തി​ൽ വ​ഴി​യി​ൽ ത​ട​ഞ്ഞ് നി​ർ​ത്തി അ​ക്ര​മം ന​ട​ത്തി​യ സം​ഘ​ത്തി​ലെ ഒ​രാ​ൾ അറസ്റ്റിൽ. ഞാ​റ​യ്ക്ക​ൽ ആ​പ്പ​ഴി​കം വീ​ട്ടി​ൽ സ​തീ​ഷ് (38) ആ​ണ് അറസ്റ്റിലായത്. അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സാണ് അറസ്റ്റ് ചെയ്തത്.

ജ​നു​വ​രി 29-ന് ​രാ​ത്രിയിലാണ് കേസിനാസ്പദമായ സംഭവം. സു​ഹൃ​ത്തി​ന്‍റെ വി​വാ​ഹ സ​ത്ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ക​യാ​യി​രു​ന്ന അ​ജി​ത്കു​മാ​റി​നേ​യും സു​ഹൃ​ത്തി​നേ​യും ആ​ന​ചു​ട്ട മു​ക്കി​ന് സ​മീ​പം പ്ര​തി​യും സു​ഹൃ​ത്തു​ക്ക​ളും വ​ഴി​യി​ൽ വെ​ച്ച് ത​ട​ഞ്ഞ് നി​ർ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, ഇ​രു​വ​രും വാ​ക്ക്ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും പ്ര​തി​ക​ളി​ൽ ഒ​രാ​ൾ ക​മ്പിവ​ടി കൊ​ണ്ട് അ​ജി​ത്കു​മാ​റി​ന്‍റെ സു​ഹൃ​ത്താ​യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ത​ല​യി​ൽ മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജിലും പ്ര​വേ​ശി​പ്പിച്ചു.

Read Also : കോഴിമുട്ട ഇഷ്ടഭക്ഷണം, മോഷണശേഷം വീടുകളിൽനിന്ന് ഭക്ഷണമുണ്ടാക്കി കഴിച്ചശേഷം മടക്കം; കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസ് പിടിയിൽ

തു​ട​ർ​ന്ന്, അ​ജി​ത്കു​മാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം നടത്തി ഒ​ളി​വി​ൽ ക​ഴിയുകയായിരുന്ന പ്ര​തി​യെ പി​ടി​കൂ​ടു​കയാ​യി​രു​ന്നു. ഈ ​കേ​സി​ലെ മ​റ്റു പ്ര​തി​ക​ൾ ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്. ഇ​വ​ർ​ക്കു​വേ​ണ്ടിയു​ള്ള തെ​ര​ച്ചി​ൽ പൊലീ​സ് ശക്തമാക്കി.

അ​ഞ്ചാ​ലും​മൂ​ട് പൊലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ധ​ർ​മ്മ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ ജ​യ​ശ​ങ്ക​ർ, ഗി​രീ​ഷ്, ആ​ന്‍റ​ണി എ​എ​സ്ഐ രാ​ഗേ​ഷ്, സി​പി​ഒ റ​ഫീ​ക്ക് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button