Latest NewsNewsMobile PhoneTechnology

സാംസംഗ് ഗാലക്സി എ14 4ജി മലേഷ്യൻ വിപണിയിൽ അവതരിപ്പിച്ചു

6.6 ഇഞ്ച് പിഎൽഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ ഹാൻഡ്സെറ്റുകൾക്ക് നൽകിയിരിക്കുന്നത്

സാംസംഗ് പ്രേമികൾ ഏറെ നാളായി കാത്തിരുന്ന സാംസംഗ് ഗാലക്സി എ14 4ജി സ്മാർട്ട്ഫോണുകൾ മലേഷ്യൻ വിപണിയിൽ അവതരിപ്പിച്ചു. സാംസംഗ് ഗാലക്സി എ14 5ജി വേരിയന്റ് പുറത്തിറക്കിയതിന് പിന്നാലെയാണ് പുതിയ മോഡലും ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. ഓഫ്‌ലൈൻ സ്റ്റോറുകൾ മുഖാന്തരമാണ് സാംസംഗ് ഗാലക്സി എ14 4ജിയുടെ വിൽപ്പന നടക്കുക. അതേസമയം, ഹാൻഡ്സെറ്റുകളുടെ വില ഇതുവരെ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടില്ല. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.

6.6 ഇഞ്ച് പിഎൽഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ ഹാൻഡ്സെറ്റുകൾക്ക് നൽകിയിരിക്കുന്നത്. ഒക്ട- കോർ പ്രോസസറാണ് നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 5.0- ലാണ് ഹാൻഡ്സെറ്റുകളുടെ പ്രവർത്തനം. 50 മെഗാപിക്സൽ മെയിൻ സെൻസർ, 2 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 13 മെഗാപിക്സലാണ് സെൽഫി ക്യാമറ. 15 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ്, 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് സാംസംഗ് ഗാലക്സി എ14 4ജി വാങ്ങാൻ സാധിക്കുക.

Also Read: യുഎഇ ഡ്രൈവിങ് ലൈസൻസ് ഇന്ത്യയിൽ നിന്ന് പുതുക്കാൻ കഴിയുമോ: മറുപടിയുമായി ആർടിഎ

shortlink

Related Articles

Post Your Comments

Related Articles


Back to top button