Latest NewsNewsBusiness

ബാങ്ക് ജീവനക്കാരുടെ പ്രവൃത്തി ദിവസം ആഴ്ചയിൽ അഞ്ച് ദിവസമാക്കുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ അവധി ദിനങ്ങളാണ്

രാജ്യത്തെ ബാങ്ക് ജീവനക്കാരുടെ പ്രവൃത്തി ദിവസത്തിലും, പ്രവർത്തന സമയത്തിലും ഉടൻ മാറ്റങ്ങൾ വരുത്താൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, ബാങ്ക് ജീവനക്കാരുടെ പ്രവൃത്തി ദിവസം ആഴ്ചയിൽ 5 ദിവസമായാണ് ഉയർത്തുന്നത്. ഇത് സംബന്ധിച്ച് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും, യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് എംപ്ലോയീസും തമ്മിൽ ധാരണയിൽ എത്തിയിട്ടുണ്ട്. കൂടാതെ, ജോലി സമയവും ഉടൻ പുനക്രമീകരിക്കുന്നതാണ്.

ആഴ്ചയിൽ ശനിയാഴ്ച കൂടി അവധി നൽകി അഞ്ച് പ്രവൃത്തി ദിനമാകുമ്പോൾ, ബാങ്ക് ജീനക്കാർ ഓരോ ദിവസവും 40 മിനിറ്റ് അധിക സമയം ജോലി ചെയ്യേണ്ടതായി വരും. നിലവിൽ, മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ അവധി ദിനങ്ങളാണ്. ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനമെന്ന നിയമം വരുന്നതോടെ മാസത്തിലെ എല്ലാ ശനി, ഞായർ ദിവസങ്ങളിലും ബാങ്ക് അവധിയായിരിക്കും. എല്ലാം ശനിയാഴ്ചകളും അവധി ദിനമാകുമ്പോൾ, സമയക്രമം രാവിലെ 9.45 മുതൽ വൈകിട്ട് 5.30 വരെ ആകാനാണ് സാധ്യത.

Also Read: വാ​ക്കു​ത​ര്‍ക്കത്തെ തുടർന്ന് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം : ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button