KeralaLatest News

അനധികൃത മീൻകച്ചവടം പിടികൂടി, ഹെൽത്ത് ഇൻസ്‌പെക്ടറുടെ കൈവെട്ടുമെന്ന് സിഐടിയു നേതാവ് സക്കീറിന്റെ ഭീഷണി

പത്തനംതിട്ട: സിഐടിയു നേതാവ് പത്തനംതിട്ട നഗരസഭ ഓഫീസിൽ എത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തായി. മത്സ്യ തൊഴിലാളി യൂണിയൻ സിഐടിയു പത്തനംതിട്ട ജില്ലാ സെക്രട്ടറി സക്കീർ അലങ്കാരത്ത് ആണ് ഭീഷണിപ്പെടുത്തിയത്. ഹെൽത്ത്‌ ഇൻസ്‌പെക്ടരുടെ കൈ വെട്ടുമെന്നായിരുന്നു ഭീഷണി. കഴിഞ്ഞ ശനിയാഴ്ച ആണ് സംഭവം.

നഗരത്തിലെ അനധികൃത മീൻകച്ചവടം ഹെൽത്ത്‌ ഇൻസ്‌പെക്ടർ ദീപു പിടികൂടിയതിനെ തുടർന്നാണ് സിഐടിയു നേതാവ് നഗരസഭ ഓഫീസിൽ എത്തിയത്.  നഗരസഭ സെക്രട്ടറിയുടെ പരാതിയിൽ സക്കീർ അലങ്കാരത്തിനെതിരെ പൊലീസ് കേസ് എടുത്തു. നഗരസഭാ ഓഫീസിലെത്തി ജീവനക്കാരെ ഭീഷണിപെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അതേസമയം, തനിക്കെതിരേ ഉയര്‍ന്ന ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സക്കീര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button