Latest NewsNewsBusiness

ലോകത്തിലെ ഏറ്റവും വലിയ ധനികൻ എന്ന പദവി നിലനിർത്താനാകാതെ മസ്ക്, രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

ശതകോടീശ്വര പട്ടത്തിനായി ഫ്രഞ്ച് വ്യവസായിയായ ബർണാഡ് അർനോൾട്ടും, ഇലോൺ മസ്കും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്

ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയിൽ നിന്നും രണ്ടാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ട് ടെസ്‌ല സ്ഥാപകനായ ഇലോൺ മസ്ക്. രണ്ട് ദിവസങ്ങൾക്കു മുൻപ് ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരൻ എന്ന പട്ടം തിരിച്ചുപിടിച്ചതിന് പിന്നാലെയാണ് തിരിച്ചടി. ഒരു ദിവസം കൊണ്ട് ഏകദേശം രണ്ട് ബില്യൺ ഡോളർ നഷ്ടപ്പെടുത്തിയതോടെയാണ് മസ്ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

ശതകോടീശ്വര പട്ടത്തിനായി ഫ്രഞ്ച് വ്യവസായിയായ ബർണാഡ് അർനോൾട്ടും, ഇലോൺ മസ്കും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം അർനോൾട്ടിനെ മറികടന്ന് മസ്ക് മുന്നേറിയെങ്കിലും, വീണ്ടും ലോകത്തിലെ ഏറ്റവും വലിയ ധനികൻ എന്ന സ്ഥാനം അർനോൾട്ടിന്റെ കൈകളിൽ എത്തിയിരിക്കുകയാണ്. ബ്ലൂംബെർഗിന്റെ ഇൻഡക്സ് സൂചികയിൽ മാർച്ച് മൂന്നിലെ കണക്കനുസരിച്ച് മസ്കിന്റെ ആകെ ആസ്തി 176 ബില്യൺ യുഎസ് ഡോളറാണ്. അതേസമയം, ഒന്നാം സ്ഥാനക്കാരനായ ബർണാഡ് അർനോൾട്ടിന്റെ ആകെ ആസ്തി 187 ബില്യൺ ഡോളറാണ്.

Also Read: വീ​ട്ടു​മു​റ്റ​ത്ത് വെ​ച്ചി​രു​ന്ന ബൈ​ക്ക് ക​ത്തി​ച്ച നി​ല​യി​ൽ : യുവാവ് പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button