KeralaLatest NewsNews

14കാരിയുടെ വ്യാജ അഭിമുഖമെന്നത് ഇടത് സൈബറുകള്‍ പ്രചരിപ്പിച്ചത്, പുതിയ വീഡിയോ സഹിതം തെളിവുകള്‍ പുറത്തുവിട്ട് ഏഷ്യാനെറ്റ്

കണ്ണൂര്‍: സംസ്ഥാനത്ത് സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്നിന് അടിമകളാകുന്നു എന്ന യാഥാര്‍ത്ഥ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഏഷ്യാനെറ്റ് 2022 നവംബര്‍ 2 മുതല്‍ ‘നര്‍കോട്ടിക്‌സ് ഈസ് എ ഡെര്‍ട്ടി ബിസിനസ്സ്’ എന്ന റോവിംഗ് പരമ്പര ആരംഭിക്കുന്നത്. ഇതില്‍ പെണ്‍കുട്ടിയെ ലഹരിക്ക് അടിമയാക്കി സഹപാഠി തന്നെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയെന്ന 14കാരിയുടെ അഭിമുഖം ചാനല്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഈ അഭിമുഖമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഈ അഭിമുഖം ഏഷ്യാനെറ്റ് വ്യാജമായി ചിത്രീകരിച്ചതാണെന്നാണ് മുഖ്യമന്ത്രിക്ക് പരാതി കിട്ടിയിരിക്കുന്നത്.

Read Also: കുട്ടനെല്ലൂരിൽ കാർ ഷോറൂമിൽ വൻ തീപിടുത്തം : മൂന്ന് ആഢംബര കാറുകളും കെട്ടിടവും കത്തിനശിച്ചു

ലഹരി നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നുള്ള ഈ പരാതി കെട്ടിച്ചമച്ചതാണെന്നും ഇങ്ങനെ ഒരു സംഭവം കണ്ണൂരില്‍ നടന്നിട്ടില്ലെന്നും, ഏഷ്യാനെറ്റ് ന്യൂസ് വ്യാജ വാര്‍ത്ത സംപ്രേക്ഷണം ചെയ്യുകയുമായിരുന്നുവെന്നുമാണ് സിപിഎം അനുകൂല സൈബര്‍ കൂട്ടായ്മയില്‍ വലിയതോതില്‍ പ്രചാരണം നടക്കുന്നത്. ഇതോടെ ഇതിന്റെ യാഥാര്‍ത്ഥ്യം വെളിച്ചത്തു കൊണ്ടുവന്നിരിക്കുകയാണ് ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകര്‍.

വീഡിയോ കാണാം

shortlink

Related Articles

Post Your Comments

Related Articles


Back to top button