MalappuramKeralaNattuvarthaLatest NewsNews

മലപ്പുറത്ത് ഇരുനില കെട്ടിടത്തിൽ തീപിടുത്തം : തീ അണയ്ക്കാൻ ശ്രമം തുടരുന്നു

ചങ്ങരംകുളം സിറ്റി ടവറിൽ സ്ഥിതി ചെയ്യുന്ന ഷോപ്പിനാണ് തീപിടിച്ചത്

മലപ്പുറം: ചങ്ങരംകുളത്ത് ഇരുനില കെട്ടിടത്തിൽ വൻ തീപിടുത്തം. ചങ്ങരംകുളം സിറ്റി ടവറിൽ സ്ഥിതി ചെയ്യുന്ന ഷോപ്പിനാണ് തീപിടിച്ചത്.

കഴിഞ്ഞ ഒരു മണിക്കൂറായി തീ അണയ്ക്കാൻ ശ്രമം തുടരുന്നു. തീപിടുത്തത്തിൽ മൂന്നാമത്തെ നിലയിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലർ പൂർണ്ണമായും കത്തി നശിച്ചു.

ഗ്ലാസുകൾ പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി. പൊന്നാനി ഫയർഫോഴ്സും ചങ്ങരംകുളം പൊലീസും നാട്ടുകാരും ചേർന്ന് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടുത്തത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

Read Also : തി​രു​വ​ല്ല​യി​ല്‍ വൻ ​ലഹരിവേട്ട : പിടിച്ചെടുത്തത് ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍

അതേസമയം, തൃശൂർ കുട്ടനെല്ലൂരിലെ കാർ ഷോറൂമിലുണ്ടായ തീപിടുത്തത്തിൽ മൂന്ന് ആഢംബര കാറും കെട്ടിടവും പൂർണമായും കത്തി നശിച്ചു. മൂന്ന് കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ ആറ് മണിക്കാണ് സംഭവം. ഹൈസണ്‍ മോട്ടോഴ്സിന്‍റെ കുട്ടനെല്ലൂരിലെ രണ്ട് നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. പിൻഭാഗത്ത് സർവീസ് നടത്തുന്ന സ്ഥലത്താണ് ആദ്യം പുക ഉയർന്നത്. സുരക്ഷ ജീവനക്കാരൻ ഉടനെ ഫയർഫോഴ്സിനെ അറിയിച്ചു. തൃശൂർ ജില്ലയിലെ ഏഴ് ഫയർഫോഴ്സ് യൂണിറ്റുകൾ ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്.

കാർ ഷോറൂമിലും സർവീസ് സെന്ററിലും ഉണ്ടായിരുന്ന കുറച്ച് വാഹനങ്ങൾ പെട്ടെന്ന് നീക്കാൻ സാധിച്ചു. തീപിടുത്തത്തിൽ മൂന്ന് ജീപ്പ് കോമ്പസ് വാഹനവും, ഇരുനില കെട്ടിടവും പൂർണ്ണമായും കത്തിയമർന്നു. തീ ആളിപ്പടർന്നതോടെ ഷോറൂമിന്‍റെ ചില്ലുകൾ പൊട്ടിത്തെറിച്ചു. പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തകര ഷീറ്റുകൾക്കും, ഓയിൽ കാനുകൾക്കും തീപിടിച്ചതാണ് ആളിക്കത്താൻ കാരണം.

കെട്ടിടത്തിൽ അഗ്നിരക്ഷാ പ്രതിരോധ ഉപകരണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പിൻവശത്ത് കാലിയായ ഓയിൽ ടിന്നുകൾ കൂട്ടിയിട്ടിരുന്നതിന് തീപിടിച്ച്, മറ്റിടങ്ങളിലേക്ക് പടർന്നതാകാമെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button