KeralaLatest NewsNewsBusiness

കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴി സ്ഥലമെടുപ്പ് ധ്രുതഗതിയിൽ, ഒന്നാം ഘട്ടം ജൂണിൽ പൂർത്തിയാക്കും

കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് സ്ഥലത്തിന് പണം നൽകുക

കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഒന്നാം ഘട്ട സ്ഥലമെടുപ്പ് ജൂണിൽ പൂർത്തീകരിക്കാൻ തീരുമാനം. പാലക്കാട് ജില്ലയിൽ നിന്നാണ് ഒന്നാം ഘട്ട സ്ഥലമെടുപ്പ് ആരംഭിക്കുന്നത്. പാലക്കാട് നോഡിന് 1,710.45 ഏക്കറും, കൊച്ചി നോഡിന് 358 ഏക്കറും ഉൾപ്പെടെ 2,000- ലധികം ഏക്കർ സ്ഥലമാണ് വ്യവസായ പാത യാഥാർത്ഥ്യമാക്കാനായി ഏറ്റെടുക്കേണ്ടത്. നിലവിൽ, പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര, പുതുശ്ശേരി മേഖലകളിലുളള 1,328 ഏക്കർ സ്ഥലത്ത് നിന്നും 1,152.23 ഏക്കർ ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്. ബാക്കിയുള്ളവ രണ്ട് മാസത്തിനുള്ളിൽ പൂർത്തീകരിക്കുന്നതാണ്.

കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് കോർപ്പറേഷനും, നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പാലക്കാടുള്ള സ്ഥലം ഏറ്റെടുക്കാൻ 1,789.91 കോടി രൂപയും, കൊച്ചിയിലെ സ്ഥലം ഏറ്റെടുക്കാൻ 840 കോടി രൂപയുമാണ് വേണ്ടത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് സ്ഥലത്തിന് പണം നൽകുക. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ, അടുത്ത അഞ്ച് വർഷത്തിനകം 22,000 പേർക്ക് നേരിട്ട് തൊഴിലവസരവും, 10,000 കോടിയിലധികം രൂപയുടെ നിക്ഷേപവും ലഭിക്കുന്നതാണ്.

Also Read: ഏഷ്യനെറ്റ് ചെയ്തത് പ്രൊഫഷനൽ എത്തിക്സിൻ്റെ സമ്പൂർണമായ ലംഘനം, തികഞ്ഞ മര്യാദകേടും, കുറ്റകരമായ പ്രവൃത്തിയുമാണ്- കെകെ ഷാഹിന

shortlink

Related Articles

Post Your Comments

Related Articles


Back to top button