Latest NewsComputerNewsTechnology

ലെനോവോ ThinkBook 15 21DJA0D8IH 12th Gen Core i7-1255U (2023): പ്രധാന സവിശേഷതകൾ അറിയാം

സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 1 ടിബിയുമാണ്

മിക്ക ആളുകളുടെയും ഇഷ്ട ബ്രാൻഡുകളിൽ ഒന്നാണ് ലെനോവോ. ലെനോവോയുടെ സ്മാർട്ട്ഫോണുകൾ പോലെ തന്നെ ലാപ്ടോപ്പുകൾക്കും ആരാധകർ ഏറെയാണ്. വിവിധ തരത്തിലുള്ള ലാപ്ടോപ്പുകൾ ഇതിനോടകം തന്നെ ലെനോവോ വിപണിയിൽ പുറത്തിറക്കിയിട്ടുണ്ട്. ലെനോവോ അടുത്തിടെ പുറത്തിറക്കിയ ഏറ്റവും പുതിയ ലാപ്ടോപ്പാണ് ലെനോവോ ThinkBook 15 21DJA0D8IH 12th Gen Core i7-1255U (2023). പ്രീമിയം റേഞ്ചിൽ കിടിലൻ സവിശേഷതകൾ ഉൾക്കൊള്ളിച്ചാണ് ഇവ പുറത്തിറക്കിയിട്ടുള്ളത്. പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

15.6 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 1,920 × 1080 പിക്സൽ റെസലൂഷനാണ് നൽകിയിട്ടുള്ളത്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 12th Gen Intel Core i7-1255U പ്രോസസറിലാണ് പ്രവർത്തനം. Windows 11 Home ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്.

Also Read: കരുത്തുള്ള മുടിയ്ക്ക് വേണം തെെര്; മൂന്ന് രീതിയിൽ ഉപയോ​ഗിക്കാം

16 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 1 ടിബിയുമാണ്. 3 cell 45 WHr ആണ് ബാറ്ററി ടൈപ്പ്. ലാപ്ടോപ്പിന്റെ ഭാരം 1.7 കിലോഗ്രാം മാത്രമാണ്. മാർച്ച് ഒന്നിനാണ് ആഗോള തലത്തിൽ ഈ ലാപ്ടോപ്പ് ലോഞ്ച് ചെയ്തിട്ടുള്ളത്. ലെനോവോ ThinkBook 15 21DJA0D8IH 12th Gen Core i7-1255U (2023) ലാപ്ടോപ്പിന്റെ ഇന്ത്യൻ വിപണി വില 92,990 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button