ThrissurNattuvarthaLatest NewsKeralaNews

വീട്ടമ്മ ടോറസ് ലോറിയുടെ അടിയിൽപ്പെട്ട് മരിച്ചു : ഡ്രൈവർ അറസ്റ്റിൽ

ഷൊർണൂർ സ്വദേശി സ്മിതേഷ് ആണ് പിടിയിലായത്

തൃശൂര്‍: തൃശൂര്‍ കാഞ്ഞാണിയിൽ വീട്ടമ്മ ടോറസ് ലോറിയുടെ അടിയിൽപ്പെട്ട് മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. ഷൊർണൂർ സ്വദേശി സ്മിതേഷ് ആണ് പിടിയിലായത്. അന്തിക്കാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : അട്ടപ്പാടിയിലും തൃശൂരും വനമേഖലയില്‍ കാട്ടുതീ : ജനവാസ മേഖലയിലേക്ക് പടരാതിരിക്കാനുള്ള ശ്രമവുമായി വനംവകുപ്പ്

ഇയാൾക്കെതിരെ അശ്രദ്ധമായ ഡ്രൈവിങ്ങിനും മനപ്പൂർവ്വമല്ലാത്ത നരഹത്യക്കുമാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. ടോറസ് ലോറി തലയിലൂടെ കയറിയാണ് കഴിഞ്ഞ ദിവസം കാഞ്ഞാണി ആനക്കാട് സ്വദേശി ശശിയുടെ ഭാര്യ ഷീജ (55) മരിച്ചത്. ഷീജ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

Read Also : അരക്കോടിയോളം രൂപയുടെ കഞ്ചാവുമായി മലപ്പുറത്ത് രണ്ടു പേർ പൊലീസ് പിടിയിൽ

വാണിയമ്പാറയിൽ നിന്ന് കരിങ്കല്ലുമായി വാടാനപ്പള്ളിയിലേക്ക് വന്ന് തിരിച്ചു പോകുകയായിരുന്ന ടോറസ് ലോറിയാണ് അപകടം സൃഷ്ടിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button