Latest NewsNewsInternationalOmanGulf

റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം: അറിയിപ്പുമായി ഒമാൻ

മസ്‌കത്ത്: വ്യാഴം, ശനി ദിവസങ്ങളിൽ രാജ്യത്തെ ഏതാനും റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയതായി ഒമാൻ. റോയൽ ഒമാൻ പോലീസാണ് ഇക്കാര്യം അറിയിച്ചത്. മസ്‌കറ്റ് ഗവർണറേറ്റിലെ പ്രധാന റോഡുകളിലാണ് നിയന്ത്രണം. അൽ ദാഖിലിയ റോഡ് (മസ്‌കറ്റ് – ബിദ്ബിദ് ബ്രിഡ്ജ്), അൽ ബതീന ഹൈവേ (മസ്‌കറ്റ് – ഷിനാസ്) റോഡുകളിൽ വ്യാഴാഴ്ച്ചകളിൽ ഉച്ചയ്ക്ക് 12 മണി മുതൽ വൈകീട്ട് 4 മണി വരെയും ശനിയാഴ്ച്ചകളിൽ വൈകീട്ട് 4 മണിമുതൽ രാത്രി 10 മണി വരെയുമാണ് നിയന്ത്രണം.

Read Also: ‘ആറ്റുകാൽ പൊങ്കാലയുടെ ചുടുകല്ലുകൾ ലൈഫ് പദ്ധതിക്ക്!’ ആര്യയുടെ പദ്ധതിക്ക് വ്യാപക ട്രോൾ, മറിച്ചു വിൽക്കാനാണോയെന്ന് ചോദ്യം

ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. ഉത്തരവ് കർശനമായി പാലിക്കാൻ ഒമാനിലെ ട്രക്ക് ഡ്രൈവർമാരോട് പോലീസ് നിർദ്ദേശിച്ചു.

Read Also: റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി സർവകാല റെക്കോർഡിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button