KeralaLatest News

വിഷപ്പുക അന്തരീക്ഷത്തെ മൂടുന്നു, അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ക്കും ശാരീരികാസ്വാസ്ഥ്യം: ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും പരിസ്ഥിതിക്കു വെല്ലുവിളിയായാണ് കൊച്ചിയിലെ മാലിന്യ പ്ലാന്റ് കത്തിക്കൊണ്ടിരിക്കുന്നത്. ഇവിടെ നിന്നുയരുന്ന വിഷപ്പുക ശ്വസിച്ച് പലർക്കും ശ്വാസം മുട്ടലും മറ്റും ഉണ്ടായി. തീയണയ്ക്കാന്‍ രംഗത്തുള്ള അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ക്കും ഛര്‍ദിയും തലകറക്കവുമുണ്ടായി. നാവികസേന ഹെലികോപ്റ്ററില്‍നിന്നു വെള്ളം തളിക്കാന്‍ ശ്രമിച്ചെങ്കിലും പുക പടരുന്നതിനാല്‍ ഈ നീക്കം ഉപേക്ഷിച്ചു.

ആരോഗ്യപ്രശ്‌നങ്ങള്‍ക്കു സാധ്യതയുള്ളതിനാല്‍ സജ്ജമായിരിക്കാന്‍ ആശുപത്രികള്‍ക്കു നിര്‍ദ്ദേശം നല്‍കി. ബ്രഹ്‌മപുരത്ത് ഓക്‌സിജന്‍ കിയോസ്‌ക് തുറക്കും. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മലിനീകരണത്തിന്റെ പേരില്‍ ഇത്ര കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. അപ്രഖ്യാപിത ലോക്ഡൗണിലേക്കാണ് കൊച്ചി നീങ്ങുന്നത്.വിഷപ്പുക അന്തരീക്ഷത്തെ മൂടുകയാണ്. പലര്‍ക്കും തലവേദനയും ശ്വാസംമുട്ടലും കണ്ണെരിച്ചിലുമുണ്ടായി. ചിലര്‍ ചികിത്സ തേടി.

read also: കത്തുന്നത് 110 ഏക്കറിനുള്ളില്‍ 74 ഏക്കറിലായി മലപോലെ കിടന്ന പ്ലാസ്റ്റിക് മാലിന്യം, വരുന്നത് മാരകമായ വിഷപുക

തീയണയ്ക്കാന്‍ രംഗത്തുള്ള അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ക്കും ഛര്‍ദിയും തലകറക്കവുമുണ്ടായി. നാവികസേന ഹെലികോപ്റ്ററില്‍നിന്നു വെള്ളം തളിക്കാന്‍ ശ്രമിച്ചെങ്കിലും പുക പടരുന്നതിനാല്‍ ഈ നീക്കം ഉപേക്ഷിച്ചു.തീപിടിത്തമുണ്ടായ ആദ്യദിനംമുതല്‍തന്നെ പുക പ്രയാസം സൃഷ്ടിച്ചിരുന്നു. നാട്ടുകാര്‍ക്ക് വിവിധതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകളുമുണ്ടായി. സംഭവസ്ഥലത്ത് കാറ്റ് വീശുന്നതാണ് പുക വ്യാപിക്കാന്‍ കാരണം.

ഇന്നലെ രാത്രിയോടെ കാറ്റ് ശക്തിപ്പെട്ടപ്പോള്‍ നഗരമേഖലയിലേക്ക് പുക പടരാന്‍ തുടങ്ങിയത്. നഗരം ഏറ്റവും സജീവമായ ശനിയാഴ്ച രാത്രിയില്‍ കൊച്ചിയുടെ ഹൃദയഭാഗമായ ഇടപ്പള്ളിയിലടക്കം മാനത്ത് പുക മൂടിയ അവസ്ഥയാണ്. കടലിന്റെ സാന്നിധ്യമുള്ളതിനാല്‍ പുക കടലിലേക്ക് മാറിപ്പോയേക്കാം എന്നാണ് കരുതുന്നുവെങ്കിലും പ്രായമായവര്‍, കുട്ടികള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവര്‍, കോവിഡ് അനുബന്ധ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ എല്ലാം ജാഗ്രത പാലിക്കണം എന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button