KeralaLatest NewsNews

ആറ്റുകാൽ പൊങ്കാല: സുരക്ഷയൊരുക്കാൻ 3800 പോലീസ് ഉദ്യോഗസ്ഥർ, സജ്ജീകരണങ്ങൾ പൂർത്തിയാക്കി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കായുള്ള സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി പോലീസ്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഇത്തവണത്തെ ഉത്സവത്തിന് ഭക്തജനങ്ങളുടെ അഭൂതപൂർവമായ തിരക്കനുഭവപ്പെടും എന്നുള്ളതിനാൽ അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. 3800 പോലീസ് ഉദ്യോഗസ്ഥരെ അണിനിരത്തി പഴുതടച്ച സുരക്ഷാ ക്രമീകരണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Read Also: ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജയിലിലേയ്ക്ക്, അഴിമതിയില്‍ മുങ്ങിക്കുളിച്ച സിസോദിയ ഭക്തി മാര്‍ഗത്തിലേയ്ക്ക്

ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിനും, സ്ത്രീകൾക്കുള്ള സുരക്ഷ ഉറപ്പു വരുത്തുന്നതിനും, ആറ്റുകാൽ ക്ഷേത്രവും പരിസരവും 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രധാന കൺട്രോൾ റൂമും പാടശ്ശേരി കിഴക്കേകോട്ട ഭാഗങ്ങളിൽ രണ്ടു അഡീഷണൽ കൺട്രോൾ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ 24 മണിക്കുറും പ്രവർത്തിക്കുന്ന CCTV ക്യാമറ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾക്കെതിരെ ഉണ്ടായേക്കാവുന്ന പൂവാല ശല്യം, മാല പൊട്ടിക്കൽ, പോക്കറ്റടി മുതലായ കുറ്റകൃത്യങ്ങൾ തടയുന്നതിനും, നടപടി സ്വീകരിക്കുന്നതിനുമായി പ്രത്യേകമായി മഫ്തിയിലുള്ള വനിതാ പോലീസിനെയും, ഷാഡോ പോലീസിനെയും നിയോഗിച്ചിട്ടുണ്ട്.

ആറ്റുകാൽ ക്ഷേത്രപരിസരത്തും മറ്റുമായി ആരോഗ്യ പ്രവർത്തകർ, ആംബുലൻസ്, ഫയർ ഫോഴ്‌സ് എന്നിവരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ഏത് അടിയന്തിരഘട്ടവും നേരിടുന്നതിനായി ക്ഷേത്രത്തിന്റെ തെക്കു വശം റോഡുവഴി ഹോമിയോ കോളേജ്, മരുതൂർകടവ്, ബണ്ടുറോഡു വഴി എമർജൻസി പാത സജ്ജമാക്കിയിട്ടുള്ളതും അവിടങ്ങളിൽ മറ്റു വാഹനങ്ങളുടെ പാര്ക്കിംഗ് നിരോധിച്ചിട്ടുള്ളതുമാണ്. പൊങ്കാല ദിവസവും തലേ ദിവസവും കഴക്കൂട്ടം മുതൽ കോവളം വരെയുള്ള ബൈപാസ് റോഡിനോട് ചേർന്നുള്ള സർവ്വീസ് റോഡുകളിൽ യാതൊരു കാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. അടിയന്തിര സഹായത്തിന് 112 ൽ വിളിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു.

Read Also: ഗോവിന്ദനും വിജയനും കണ്ണൂര്‍ സഖാക്കളാണ്, ഇവര്‍ക്ക് അഹങ്കാരം കൂടപ്പിറപ്പും തൊഴിലാളികളോട് പുച്ഛവുമാണ് : സന്ദീപ് വാര്യര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button